
കോട്ടയം: ജില്ലയിൽ നാളെ (31/01/ 2026) കിടങ്ങൂർ,മീനടം, ഭരണങ്ങാനം,വാകത്താനം തുടങ്ങിയ സ്ഥലങ്ങളിൽ
വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചേർപ്പുങ്കൽ ചർച്ച്, തുരുത്തിക്കുഴി, മുണ്ടക്കൽ എന്നീ ട്രാൻസ്ഫർമുകളിൽ നാളെ ( 31/01/ 2026) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഊളക്കൽ, വലിയമൺ പ്രിൻസ്, പുളിക്കപടവ്, തോട്ടയ്ക്കാട് ഹോസ്പിറ്റൽ, നെല്ലിക്കാകുഴി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 2 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭരണങ്ങാനം – ഇലക്ട്രീക്കൽ സെക്ഷൻ്റെ കീഴിൽ ഇടപ്പാടി ടൗൺ . കുന്നേ മുറിപ്പാലം . മേരിഗിരി . ബി .പി. പമ്പ് . ഭരണങ്ങാനം . എന്നി ട്രാൻസ്ഫോമറുകളിൽ രാവിലെ 8 മണി മുതൽ 5 -30 വരെ വൈദ്യുതി മുടങ്ങും
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കണ്ട്രാമറ്റം, ഓജസ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുകുടിയിൽപാടം ,പൂഴിക്കുന്ന് ,മേൽപ്പാലം ,മണിപ്പുഴ ,ഷാജി ,ലീല ,കുന്നംപള്ളി ,BSNL എക്സ്ചേഞ്ച് ,കാടൻചിറ,പെർച്ച് വില്ല,കുറുപ്പുംപടി,പാറക്കൽ കടവ്,മഷി കമ്പനി എന്നീ ട്രാൻസ്ഫോർമറിന്റെ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകിട്ട് 5:30 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടുർകവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണഞ്ചിറ കുഴി, ചാലാകരി, ആദർശൻ ക്ലബ്ബ്, വാരിമുട്ടം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഭാഗികമായും, പനമ്പാലം, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കല്യാണിമുക്ക്, മുളക്കാന്തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെയും കാലായിപ്പടി, കേരളബാങ്ക്, ആനമുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ 9:30 മുതൽ 2:30 വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഫലാഹിയ,ഉറവ, തിരുമല,ഉറവ കമ്പനി,മൈത്രി നഗർ,അക്ഷര നഗർ,പാറാട്ട് അമ്പലം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 10മണി മുതൽ1.00 മണി വരെ വൈദ്യുതി മുടങ്ങും
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തുമ്പശ്ശേരി, പാറോലിക്കൽ, പാറോലി റെയിൽവേ ഗേറ്റ് ,101 കവല , പാറശ്ശേരി, മാത, കാരിത്താസ്, ഇഞ്ചപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ) രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT Maintenance Work നടക്കുന്നതിനാൽ പൂഞ്ഞാർ ടൗൺ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 13:00 മണി മുതൽ വൈകിട്ട് 17:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കീഴാറ്റുകുന്ന്, ആറാട്ട് ചിറ, കാഞ്ഞിരത്ത്മൂട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അവാസ്, കുട്ടി പടി, src അമലഗിരി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുനേരം 5: 30 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ കൊച്ചിടപ്പാടി, IMA, കരുണ, റോട്ടറി ക്ലബ്ബ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (31-01-26) ശനിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇരവുചിറ ട്രാൻസ്ഫോർമറുകളിൽ നാളെ (31.01.2026) രാവിലെ 9 മണി മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും



