
കോട്ടയം: ജില്ലയിൽ നാളെ (22/01/ 2026) കിടങ്ങൂർ, തീക്കോയി,കുമരകം,കോട്ടയം ഈസ്റ്റ് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കൊമ്പനാം കുന്ന്, ഇടിയാലി, കിഴക്കേ കൂടല്ലൂർ, കട്ടേൽ കുരിശുപള്ളി, മഠത്തി പറമ്പ് എന്നീ ട്രാൻസ്ഫർമുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
തീക്കോയി സെക്ഷൻ പരിധിയിൽ, HT/LT മൈന്റെനൻസ് വർക്ക് നടക്കുന്നതിനാൽ
സെക്ഷൻ പരിധിയിൽ വരുന്ന വളവനാർക്കുഴി Tx., തേവരുപാറ ടവർ Tx., ബംഗ്ലാവ് പ്ലാസ്റ്റിക് Tx.,എന്ടെക് പോളിമർ Tx., HT ബിസ്മില്ലാഹ് മെറ്റൽ ക്രഷർ Tx., തേവരുപാറ ടൌൺ Tx., തേവരുപാറ സോമില്ല Tx., ഗ്ലോബൽ Tx. ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ 9am മുതൽ 12:00pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ശ്ലീബാ ചർച്ച്, പാത്താമുട്ടം, CSI, അട്ടച്ചിറ, പൂണോലിക്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വിഷൻ ഹോണ്ട (HT),സിമന്റ് കവല ,മുളംകുഴ,ശവക്കോട്ട എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 190,മുട്ടുപുറം ,മാഡെക്കാട് ,മോർക്കാട് ,വാരിക്കാട് ,നാലുതൊട് ട്രാൻസ്ഫോർമേറുകളുടെ പരിധിയിൽ കേബിൾ വർക്ക് നടക്കുന്നതിനാൽ 9.30 am മുതൽ 6:00 pm വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ LT ലൈനിൽ വിവിധ വർക്കുകൾ നടക്കുന്നതിനാൽ നൈസ്, കുഴിവേലി എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 9am മുതൽ 1pm വരെയും
ഇരുമാപ്ര ട്രാൻസ്ഫോർമർ പരിധിയിൽ 8.30am മുതൽ 5pm വരെയും
വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ കുടക്കച്ചിറ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽ വരുന്ന കെ ജി കോളേജ്, കടവുംഭാഗം, BSNL, കുറിയന്നൂർകുന്ന് , ചേന്നമ്പള്ളി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 പി എം വരെയും പോരാളൂർ, ആനകുത്തി , പാമ്പാടി വില്ലേജ് ഭാഗങ്ങളിൽ രാവിലെ 10 മുതൽ 12 pm വരെയും നാളെ വൈദ്യുതി മുടങ്ങുന്നതാണ് .
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന കേളൻകവല ട്രാൻസ്ഫോർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ പൂർണ്ണമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.അമൃതമഠം ട്രാൻസ്ഫോർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതായിരിക്കും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണർകാട് ടൗൺ, വല്യൂഴം, പുളിമൂട്, ഗുഡ് ന്യൂസ്, old KK Road ട്രാൻസ് ഫോമറുകളിൽ നാളെ (22:0126 ) ഭാഗികമായി വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ HT കേബിൾ വർക്കിന്റെ ഭാഗമായി മാസ്റ്റേഴ്സ് വില്ല, കുടമാളൂർ, ഷയർ വില്ല, എസ്റ്റിലോ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണ്ണമായി വൈദ്യുതി മുടങ്ങുന്നതാണ്.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നാൽക്കവല ട്രാൻസ്ഫോർമാരുടെ കീഴിൽ നാളെ രാവിലെ 9:30 മണി മുതൽ വൈന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചുമറ്റം, പാലക്കലോടിപ്പടി, കൊച്ചക്കാല ,പ്ലാവിൻ ചുവട് , ചെമ്പോല എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി, പുലിയന്നൂർ അമ്പലം, മരിയൻ ആശ്രമം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ (2 2-01-26) വ്യാഴാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ട്രിഫാനി, വെള്ളാറ്റിപടി, തറേപടി, വട്ടമുകൾ കോളനി, വായനശാല, ചൂരക്കാട്ടുപടി, പരുത്തികുഴി, സൂര്യകാലടിമന, പോളിമർമാലി, പൂഴിത്തറപ്പടി, പൊൻപള്ളി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വലിയമൺ പ്രിൻസ്, പുളിക്കപടവ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.



