
കോട്ടയം: ജില്ലയിൽ നാളെ (13.01.2026) ഈരാറ്റുപേട്ട,പൈക,പൂഞ്ഞാർ , മീനടം,തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വിവിധ LT ലൈൻ വർക്കുകൾ നടക്കുന്നതിനാൽ കൊട്ടുകാപ്പള്ളി, ശാസ്താംകുന്ന്, കടുവാമുഴി, റോട്ടറി ക്ലബ്ബ്, സബ്സ്റ്റേഷൻ റോഡ് എന്നീ ഭാഗങ്ങളിൽ 9am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ 33 kV touching നടക്കുന്നതിനാൽ 8.30 am മുതൽ 5.00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT work നടക്കുന്നതിനാൽ ചെക്ക്ഡാം, കുളത്തുംകല്ല് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൈലാത്തുപ്പടി , ആഞ്ഞിലിപ്പടി, ഇടിഞ്ഞില്ലം , റെയിൽവേ ഗേറ്റ് , എരുമ ഫാം , ശാസ്താ അമ്പലം , അർക്കാഡിയ , സേവക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാവാലച്ചിറ ട്രാൻസ്ഫോർമറിൽ രാവിലെ 9 മണി മുതൽ 5 മണി വരെയും ഊളക്കൽ ട്രാൻസ്ഫോർമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വാകത്താനം കെ. എസ്. ഇ. ബി. ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഞാലിയാകുഴി, തുഞ്ചത്ത് പടി, ഇലവക്കോട്ട, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, സി എസ് ഐ, അട്ടച്ചിറ, പൂണോലിക്കൽ, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് ഒരുമണി മുതൽ വൈകുന്നേരം 5 മണി വരെയും വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പതിമൂന്നാം മൈൽ, കുമ്പന്താനം ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5:30PM വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തെക്കേപ്പടി, പുതുപ്പള്ളി ടൗൺ വെസ്റ്റ് ,ഡോൺ ബോസ്കോ, നടേപ്പാലം, ഇഞ്ചക്കാട്ടുകുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ sപ്പിയോക്ക, കാനാ , തുരുത്തിപള്ളി, ഈസ്റ്റ് വെസ്റ്റ്, എന്നീ ട്രാൻസ്ഫോർമർകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും .
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ മഹാറാണി ജംഗ്ഷൻ, KSRTC ഭാഗം, ഹോളി ഫാമിലി, കിഴതടിയൂർ ജംഗ്ഷൻ, കാർമ്മൽ ഹോസ്പിറ്റൽ ഭാഗം, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 09.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തൂക്കുപാലം, ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ മാർക്കറ്റ്,തേൻകുളം, ലിസ്യൂ, കുറ്റിയകവല, പൂഴിക്കാനാട ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും




