
കോട്ടയം: ജില്ലയിൽ നാളെ(24/11/2025) പൂഞ്ഞാർ,തെങ്ങണ,കുറിച്ചി,അയർക്കുന്നം,പാലാ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ കുഴിമ്പള്ളി, മലയിഞ്ചിപ്പാറ, മന്നം, 10th മൈൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,വലിയകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സാന്ത്വനം, മുട്ടത്ത്പടി, ടാഗോർ, കൂനംതാനം, പുറക്കടവ്, മാമുക്കപ്പടി, ഏനാച്ചിറ, ആശാഭവൻ, കാറ്റാടി, കുതിരപ്പടി, കുതിരപ്പടി ടവർ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴുതുള്ളി, നീറിക്കാട് ചിറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന റിലയൻസ് , മെഡിസിറ്റി , എൽബ , പ്ലാംച്ചുവട് , വെന്നാലി , വിജയ കൺവെൻഷൻ സെന്റർ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക് നടക്കുന്നതിനാൽ ശ്രീ കുരുംബക്കാവ് ,മരിയൻ ആശ്രമം ,അരുണാപുരം അമ്പലം ,പുലിയന്നൂർ കലാനിലയം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും .
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബിന്ദു നഗർ എന്ന ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകുന്നേരം 6:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്




