കോട്ടയം ജില്ലയിൽ നാളെ (14/07/2025) പാമ്പാടി,കുറിച്ചി,പുതുപ്പള്ളി തെങ്ങണ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ (14/07/2025) പാമ്പാടി,കുറിച്ചി,പുതുപ്പള്ളി
തെങ്ങണ തുടങ്ങി വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഐരുമല, കുന്നേവളവ്, കൊച്ചുവേലിപടി, ചെറുവള്ളികാവ്, കുറ്റിക്കൽ കണ്ടം എന്നീ ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കേളൻകവല ട്രാൻസ്ഫോർമറിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെയും SNDP മില്ലുകവല, പാപ്പാഞ്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ചെത്തിപ്പുഴ ഡോക്ട്ടേഴ്‌സ് ക്വാർട്ടേഴ്‌സ്, ചെത്തിപ്പുഴ ഹോസ്പിറ്റൽ, മോർച്ചറി, സബ്‌സ്റ്റേഷൻ, അൽഫോൻസ ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ SE കവല,കോഴിമല,ഞാലി ട്രാൻസ്‌ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി  മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന സുഭിക്ഷം, ചാത്തപ്പുഴ, സഫാ ,കുളത്തിങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ നാളെ രാവിലെ എട്ടു മുപ്പത് മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാ

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
ചെത്തിപ്പുഴ കടവ് കാനറാ പേപ്പർമിൽ, കാനറാ പേപ്പർമിൽ HT, ചെത്തിപ്പുഴ പഞ്ചായത്ത്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാ കരി, ആദർശം ക്ലബ്ബ്, ചാഴിക്കാടൻ ടവർ, വാരിമുട്ടം എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ വരുന്ന കൺസ്യൂമറുകൾക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ജാപ് No:1, No:2, പെരുമാനൂർ കുളം ട്രാൻസ്ഫോമറുകളിൽ നാളെ ഭാഗികമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിലുള്ള പൊങ്ങമ്പാറ, ഞണ്ടുകുളം, മാടത്താനി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും പമ്പൂർകവല, കങ്ങഴക്കുന്ന് ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും വൈദ്യുതി മുടങ്ങും.