കോട്ടയം ജില്ലയിൽ നാളെ ( 22/11/25)ഗാന്ധിനഗർ,അയ്മനം,അയർക്കുന്നം, പൈക,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം: ജില്ലയിൽ നാളെ ( 22/11/25)ഗാന്ധിനഗർ,അയ്മനം,അയർക്കുന്നം, പൈക,മണർകാട് തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

video
play-sharp-fill

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുടമാളൂർ വാട്ടർ അതോറിറ്റി, കുട്ടപ്പൻ, വാസുദേവപുരം, ഷേർളി എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ( 22/11/25) രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മ ണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് വർക്കിന്റെ ഭാഗമായി തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപള്ളി, താഴത്തങ്ങാടി KWA, താഴത്തങ്ങാടി, ആർടെക്, താഴത്തെങ്ങാടി ടവർ, തൂക്കുപാലം, അമ്പൂരം, പൊന്മല, ചെങ്ങളം KWA ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.15 മുതൽ ഉച്ചക്ക് 1.30 മണി വരെയും അയ്മനം no1, അയ്മനം no2, അയ്മനം ഇൻഡസ്ട്രി ട്രാൻസ്‌ഫോർമറുകൾ, P ജോൺ, തോപ്പിൽ ട്രാൻസ്ഫോർമറുകളിൽ ഉച്ചക്ക് 2 മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മണ്ണൂർപ്പള്ളി , മണൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മല്ലികശേരി, കൊക്കാട്, ചെമ്പകശേരി,വിളക്കുമാടം ബാങ്ക്, എബിസ്, RG colony കൊഴുവനാൽ റിലയൻസ്, കുരുവികൂട്, 7ആം മയിൽ, തീയേറ്റർപടി പൈക ഹോസ്പിറ്റൽ, പൈക്ക ടവർ, ഞണ്ട്പാറ, ഞണ്ട്പാറ ടവർ,തഷ്കൻ്റ് എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽ വൈദ്യുതി 8.00 am മുതൽ 6:00 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊത്തൻപുറം, കുന്നേൽപ്പാലം, പൂതകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വേഷ്ണൽ , നാലു കോടി പഞ്ചായത്ത്, ലൂക്കാസ്, വളയംകുഴി ,എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വല്യൂഴം ട്രാൻസ്ഫോമറിൽ ഭാഗികമായി നാളെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തച്ചുകുന്ന്, കാട്ടിപ്പടി, ആക്കാംകുന്ന്, നടേപ്പാലം ,മാങ്ങാനം ടെമ്പിൾ, ഗ്രീൻ വാലി വില്ല ,എം ഒ സി ,എം ഒ സികോളനി ,ട്രൈൻ വില്ല ,ആനത്താനം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്യാണിമുക്ക്, കണ്ണന്ത്രപ്പടി, ചെമ്പുചിറ പൊക്കം, ചെമ്പുചിറ ശവകോട്ട , ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന mannanam പോസ്റ്റ്‌ ഓഫീസ്, mannanam church, സർഗ്ഗഷേത്ര, ഐശ്വര്യ റബ്ബഴ്സ്, മറ്റപ്പള്ളി, NSS സൂര്യകവല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 22/11/2025രാവിലെ 9മണിമുതൽ 5മണിവരെ വൈദ്യുതി മുടങ്ങും.

പാലാ ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക് നടക്കുന്നതിനാൽ ശ്രീ കുരുംബക്കാവ് ,മരിയൻ ആശ്രമം ,അരുണാപുരം അമ്പലം ,പുലിയന്നൂർ കലാനിലയം എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 :30 വരെ വൈദ്യുതി മുടങ്ങും.