
കോട്ടയം: സോഷ്യൽ പൊലീസിങ് ഡിവിഷന്‍, കോട്ടയം ഡിജിറ്റൽ ലഹരി വിമുക്ത കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പാലാ സബ് ഡിവിഷനിലെ ആശാവർക്കർമാർക്ക് ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.അഡീ.എസ്.പി ഇൻചാർജ് ജ്യോതി കുമാർ പി.ഉദ്ഘാടനം ചെയ്തു.
അഡ്‌നോ. യാസ്മിർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പല്‍ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം മുഖ്യ പ്രഭാഷണം നടത്തി. ഡി-ഡാഡ് പ്രോജക്ട് കോർഡിനേറ്റർ പ്രീതി പ്രൊജക്റ്റ്പരിചയപ്പെടുത്തി. ഡി-ഡാഡ് സൈക്കോളജിസ്റ്റ് സ്നേഹ, മൊബൈൽ ആസക്തിയും മാനസികാരോഗ്യവും എന്ന വിഷയത്തില്‍ ക്ലാസ്സ് എടുത്തു.
ഷൈനി സൈബർ സെക്യൂരിറ്റി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പാലാ സബ്ഷെന്റെ പരിധിയിലുള്ള 150 ഓളം ആശാവർക്കർമാർ ശില്പശാലയിൽ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


