പുരസ്കാര നിറവിൽ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷൻ: മികച്ച സബ് ഡിവിഷൻ കോട്ടയം: 2026 ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്: മികച്ച സേവനം കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥർക്ക്‌ കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഐ പി എസ് പ്രശംസാ പത്രം വിതരണം ചെയ്തു.

Spread the love

കോട്ടയം: കോട്ടയം ജില്ലയിലെ ജനുവരി മാസത്തെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ മികച്ച സ്റ്റേഷനായി കോട്ടയം ഈസ്റ്റ്‌ പോലീസ്‌ സ്റ്റേഷനേയും, മികച്ച സബ്ഡിവിഷനായി കോട്ടയം സബ്ഡിവിഷനേയും തിരഞ്ഞെടുത്തു.

video
play-sharp-fill

കോട്ടയം പോലീസ് ക്ളബിൽ വച്ച് നടന്ന ക്രൈം കോൺഫറൻസിൽ മികച്ച സബ് ഡിവിഷനായി തെരഞ്ഞെടുക്കപ്പെട്ട കോട്ടയത്തിനെ പ്രതിനിധീകരിച്ച് ഡിവൈ എസ്പി

വി.അരുൺ കെഎസ്, കോട്ടയം ഈസ്റ്റ്‌ സ്റ്റേഷനുവേണ്ടി എസ് എച്ച് ഒ യു . ശ്രീജിത്ത് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

മികച്ച സേവനത്തിനുള്ള പുരസ്കാരത്തിന് അർഹരായവർ:
ടിപ്സൺ തോമസ് മേക്കാടൻ ( ഡിവൈഎസ്പി സ്പഷ്യൽ ബ്രാഞ്ച്)
സാജു വർഗീസ്‌,
(മുൻ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി .),
തോംസൺ കെ.പി, (മുൻ ചങ്ങനാശ്ശേരി ഡിവൈ എസ് പി.)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രശോഭ് കെ.കെ, (എസ് എച്ച് ഒ കറുകച്ചാൽ).
അരുൺ തോമസ് (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച് ),
സാബു വി.ടി (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),

മുഹമ്മദ് ഭൂട്ടോ (സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),),
ബിനോയ്‌ എം.സി.( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സ്പെഷ്യൽ ബ്രാഞ്ച്),

സുമേഷ് പി.എസ് ( അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തലയോലപ്പറമ്പ്)
സജിമോൻ ഭാസ്കരൻ (എസ് സി പി ഒ പാലാ ),

ഇവർ കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് ഐപിഎസിൽ നിന്നും മികച്ച സേവനത്തിനുള്ള പ്രശംസാപത്രം ഏറ്റുവാങ്ങി.