‘മുൻവിരോധം’, വള്ളിച്ചിറ സ്വദേശിയായ 73 കാരനെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു; പ്രതി അറസ്റ്റില്‍, പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.ജെ കുര്യാക്കോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്

Spread the love

കോട്ടയം: വള്ളിച്ചിറ സ്വദേശിയായ 73 കാരനെ വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിക്കുകയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത കുറ്റത്തിന് വള്ളിച്ചിറ വലവൂർ കോതച്ചേരിൽ വീട്ടിൽ ജ്യോതിഷ് ജോയി(25) അറസ്റ്റില്‍.

video
play-sharp-fill

മുൻവിരോധമാണ് ആക്രമണത്തിന് കാരണം. പാലാ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലാ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പി.ജെ കുര്യാക്കോസിന്‍റെ നിർദ്ദേശപ്രകാരം സബ്ബ് ഇൻസ്പെക്ടർമാരായ ദിലീപ് കുമാർ കെ, ജയപ്രകാശ് പി.ഡി, അസി. സബ്ബ് ഇൻസ്പെക്ടർ സുബാഷ് വാസു എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group