
കോട്ടയം: വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയ പ്രതി അറസ്റ്റിൽ.ഉദയനാപുരം ചെട്ടിമംഗലം അജി ആണ് വൈക്കം പോലീസിന്റെ പിടിയിലായത്.പ്രതിയെ പരാതിക്കാരി വീട്ടിൽ നിന്നും ഇറക്കി വിട്ടതിലുളള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരി കുടുംബമായി താമസ്സിക്കുന്ന വീടിന്റെ മുറ്റത്ത് അതിക്രമിച്ച് കയറി. അസഭ്യം പറയുകയും, കയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.