കോട്ടയം ജില്ലാ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും ഹോസ്പിറ്റൽ ബെഡ് വിതരണവും നടത്തി;കോട്ടയം ജില്ല അഡീഷണൽ എസ്പി എ.കെ വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ജനമൈത്രി പോലീസിന്റെ വയോജനങ്ങളോടുള്ള കരുതലിന്റെ ഭാഗമായി ‘പ്രശാന്തി’ എന്ന പേരിൽ കോട്ടയം ശാന്തി ഭവനിൽ സംഘടിപ്പിച്ച ചടങ്ങ് ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസർ കൂടിയായ കോട്ടയം ജില്ല അഡീഷണൽ എസ്പി എ. കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

ശാന്തി ഭവനിലെ അന്തേവാസികളായ വയോജനങ്ങൾക്ക് വേണ്ടി 25 ഓളം ഹോസ്പിറ്റൽ ബെഡുകൾ വിതരണം ചെയ്തു, പിന്നീട് നടന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിൽ അന്തേവാസികളോടൊപ്പം പോലീസ് ഉദ്യോഗസ്ഥരും കേക്ക് മുറിച്ചും ഗാനങ്ങൾ ആലപിച്ചും ആഘോഷങ്ങളിൽ പങ്കുചേർന്നു.

ജനമൈത്രി പോലീസ് അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ യാസ്മിർ എം.ബി, സ്റ്റുഡന്റ് പോലീസ് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സബ് ഇൻസ്പെക്ടർ ജയകുമാർ ഡി.ശാന്തി ഭവൻ ജോയിന്റ് ട്രഷറർ ജേക്കബ് ഫിലിപ്, വൈസ് പ്രസിഡണ്ട് കെ.സി ഈപ്പൻ, സെക്രട്ടറി സെബാസ്റ്റ്യൻ കുര്യൻ, തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group