
മണർകാട് : എട്ടുനോമ്പ് പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന ആദരിക്കൽ ഇന്ന്.മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 80 കഴിഞ്ഞ മുതിർന്നവരെയും ഉന്നത ബഹുമതികൾ ലഭിച്ചവരെയും ആദരിക്കലും മെറിറ്റ് അവാർഡ് വിതരണവും ഇന്ന് നടക്കും.
വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം വ്യാഴാഴ്ച നടക്കും. വൈകീട്ട് ആറിന് നടക്കുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
യാക്കോബായ സഭാ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്താ അധ്യക്ഷനാകും.കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച രാവിലെ വലിയ പള്ളിയിൽ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് ക്നാനായ സഭയുടെ കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പൊലീത്താ കാർമികനായി. ബുധനാഴ്ച രാവിലെ മൂന്നിൻമേൽ കുർബാനയ്ക്ക് കോഴിക്കോട് ഭദ്രാസനാധിപൻ പൗലോസ് മാർ ഐറേനിയോസ് മെത്രാപ്പൊലീത്താ കാർമികനാകും.