
കോട്ടയം : പതിനായിര കണക്കിന് ആളുകളുടെ പണം നഷ്ടപ്പെട്ട പാതി വില തട്ടിപ്പ് പുറത്തു വന്നപ്പോൾ കോട്ടയത്തെ പഴയൊരു തട്ടിപ്പുകാരെ തുടക്കത്തിൽ തന്നെ പൂട്ടിക്കെട്ടിയ സംഭവത്തെകുറിച്ച് പറയുകയാണ് ലയൺസ് പി ആർ ഒ യും സാമൂഹ്യ പ്രവർത്തകനുമായ എം.പി.രമേഷ് കുമാർ.
രണ്ട് ദശാബ്ദം മുമ്പ് കോട്ടയത്ത് ലിസ് എന്ന പേരിൽ ഒരു കമ്പനി നടത്തിയിരുന്നു പ്രമുഖരായ പലരും ഇതിൻറെ ഡയറക്ടർ ബോർഡ് അംഗങ്ങളായിരുന്നു. ഇവരുടെ പ്രധാന പദ്ധതി അംഗങ്ങളായി ചേരുന്നവരുടെ പേരിൽ ലോട്ടറി ടിക്കറ്റുകൾ എടുക്കുക എന്നതായിരുന്നു. ലോട്ടറി അടിച്ചാൽ സമ്മാനം ലഭിക്കും. ഇങ്ങനെ കുറച്ച് അധികം ആളുകളെ പദ്ധതിയിൽ ചേർത്തു. കോട്ടയത്തെ ഒരു സന്നദ്ധ സംഘടന നടത്തിയ എക്സിബിഷൻ മെയിൻ സ്പോൺസർ ആയിരുന്നു ഈ കമ്പനി
ആകർഷകങ്ങളായ വാഗ്ദാനങ്ങൾ അറിഞ്ഞ് ഞാനും ആയിരം രൂപയുടെ ഒരു ഡിപ്പോസിറ്റ് നൽകാൻ അവിടെ എത്തി. പണം അടച്ചു . ഉടൻതന്നെ രസീത് കിട്ടി. നോക്കിയപ്പോൾ ദീപസ്തംഭം എന്നാണ് അതിൽ കമ്പനിയുടെ പേരായി കാണിച്ചത്. ഞാനിത് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഞങ്ങളുടെ മറ്റൊരു കമ്പനിയാണ് എന്നാണ് ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് ഈ കമ്പനിയുടെ ഡയറക്ടർമാർ ലിസിന്റെ പ്രധാനപ്പെട്ട ആളും അദ്ദേഹത്തിൻറെ ഭാര്യയും
മകനും അടക്കം ബന്ധുക്കളായ നാലുപേരാണ് മറവിൽ . ഈ കമ്പനിയിലേക്കാണ് പൊതുജനങ്ങളുടെ പണം സമാഹരിച്ചത്. ഇത് മനസ്സിലാക്കിയ ഞാൻ അപ്പോൾ തന്നെ ഈ എക്സിബിഷൻ പരിധിയിലുള്ള പോലീസിനെയും ജില്ലാ പോലീസ് ഉൾപ്പെടെയുള്ള ആളുകളെയും വിവരമറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രധാനപ്പെട്ട മാധ്യമപ്രവർത്തകരെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ അന്ന് ഐജി ആയിരുന്ന അരുൺകുമാർ സിൻഹ ഇവരുടെ ഓഫീസ് റൈഡ് ചെയ്യുകയും സ്ഥാപനങ്ങൾ പൂട്ടിക്കുകയുമായിരുന്നു. ഞാൻ ഇത് പറയുന്നത് പകുതി വിലയ്ക്ക് സാധനങ്ങൾ നൽകുന്ന കമ്പനിയുടെ ഈ തട്ടിപ്പ് മനസ്സിലാക്കിയ പ്രമുഖരായ ആളുകൾ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നുവെങ്കിൽ ഈ കോടികൾ പാവപ്പെട്ട ആളുകൾക്ക് നഷ്ടപ്പെടുകയില്ലായിരുന്നു. പാവപ്പെട്ടവൻ ഒരു മുറുക്കാൻ കട തുടങ്ങണമെങ്കിൽ പോലും നിരവധി രേഖകൾ ഹാജരാക്കി വേണം തുടങ്ങാൻ.
ഞാൻ മനസ്സിലാക്കിയിടത്തോളം ഇടതുപക്ഷത്തിന്റെയും വലതുപക്ഷത്തിന്റെയും നേതാക്കന്മാർ ഇയാളുടെ കയ്യിൽ നിന്നും വലിയ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ട്. സാധാരണ ജനങ്ങൾക്ക് ഉപദേശം നൽകേണ്ടവർ അറിഞ്ഞുകൊണ്ട് അവരെ പറ്റിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ജനപ്രതിനിധികളായ ആളുകൾക്ക് ഇതിൻറെ എല്ലാ വിവരവും
അറിയാമായിരുന്നു എന്നുള്ളത് യാതൊരു സംശയവും വേണ്ട. 50 ലക്ഷം രൂപ വാങ്ങിയ അഡ്വക്കേറ്റും രണ്ടുകോടി വാങ്ങിയ സാമൂഹ്യപ്രവർത്തകരും ലക്ഷങ്ങൾ വാങ്ങിയ ഇടത് വലത് നേതാക്കന്മാരും ഒരുപോലെ കുറ്റവാളികളാണ്. ഇവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുവാൻ ഗവൺമെൻറ് സന്നദ്ധമാകണമെന്ന് അഭ്യർത്ഥിക്കുകയാണ്.
തട്ടിപ്പാണന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് രാഷ്ട്രീയ പാർട്ടികൾ പണം വാങ്ങിയത്. അതിനാൽ തന്നെ പണം വാങ്ങിയരെല്ലാം തട്ടിപ്പു കേസിൽ കൂട്ടു പ്രതികളാവും. സംസ്ഥാന ഭരണപക്ഷ പാർട്ടിയുടെയും കേന്ദ്ര ഭരണകക്ഷിയുടെയും നേതാക്കൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസെടുക്കുമോ എന്നു വ്യക്തമല്ല. വമ്പർമാർ എന്തുതോന്നിയവാസനും ചെയ്താൽ കണ്ണടയ്ക്കുന്നതല്ലേ നമ്മുടെ പോലീസ്.



