കോട്ടയം പരിപ്പ് കൈരളി യൂത്ത് ക്ലബ് പഠനോപകരണ വിതരണം നടത്തി.

Spread the love

 

പരിപ്പ്: കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ പത്ത് വർഷങ്ങളായി നടത്തിവരാറുള്ളതുപോലെ ഈ വർഷവും ഇരുനൂറിലധികം കുട്ടികൾക്കാണ് സ്ക്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് പഠനോപകരണങ്ങൾ വിതരണം ചെയ്തത്.

ക്ലബ് പ്രസിഡൻ്റ് ബിബിൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠം ഉദ്ഘാടനം ചെയ്തു.

നെഹ്രു യുവകേന്ദ്ര, കോട്ടയം ജില്ലാ യൂത്ത് ഓഫീസർ എച്ച്. സച്ചിൻ, നടനും കലാസാംസ്കാരിക പ്രവർത്തകനുമായ ബെന്നി പൊന്നാരത്ത്, ജോസഫ് മാണി തുടങ്ങിയവർ ആശംസകൾ നേർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങളായി കൈരളി യൂത്ത് ക്ലബ് നടത്തിവരുന്ന വിവിധ സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വളരെ നല്ല രീതിയിലുള്ള പ്രവർത്തനമാണ് കൈരളി യൂത്ത് ക്ലബ്ബ് കാഴ്ചവയ്ക്കുന്നതെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മനോജ് കരീമഠം പറഞ്ഞു. .

ക്ലബ് ബോർഡ് പ്രസിഡൻ്റ് ആഗ്നൽ ജോസഫ് സ്വഗതവും സെക്രട്ടറി പി.ബി.സന്തോഷ് നന്ദിയും പറഞ്ഞു.

തുടർന്ന് നടന്ന പഠനോപകരണ വിതരണത്തിന് മഹേഷ് മംഗലത്ത്, റെജിമോൻ വി.പി., അനീഷ് തോമസ്, പ്രിനീഷ് പി.ടി., അഭിമന്യു എം., അമ്പാടി മഠത്തിൽ, ജോമോൻ, ബിജു, കണ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
.