കോട്ടയം പള്ളിക്കത്തോട് പഞ്ചായത്തിൽ തടിയുടെ പേരിൽ കടി പിടി: 28 മരങ്ങൾ ലേലം ചെയ്തു നൽകി: വെട്ടി കടത്തിയത് 74 മരങ്ങൾ: വൻ അഴിമതിയെന്ന് കോൺഗ്രസ്

Spread the love

പള്ളിക്കത്തോട്:
പള്ളിക്കത്തോട് പഞ്ചായത്തിലെ തടി ലേലം വിവാദത്തിലേക്ക് . ലേലം ചെയ്ത മരത്തിന് പുറമെ മറ്റ് മരങ്ങൾ കൂടി മുറിച്ചു കടത്തിയതാണ് വിവാദമായതം.
പഞ്ചായത്തില്‍ തടി ടെൻഡറിന്‍റെ മറവില്‍ വന്‍ അഴിമതി നടത്തിയെന്ന് ആരോപണം.

മിനി എംസിഎഫിനു വേണ്ടി പഞ്ചായത്ത് വിലയ്ക്കു വാങ്ങിയ സ്ഥലത്തുനിന്നിരുന്ന 74 റബര്‍ മരങ്ങളില്‍ 28 എണ്ണം ടെണ്ടര്‍ വിളിച്ച്‌ കൂടിയ വില രേഖപ്പെടുത്തിയ ആള്‍ക്കു നല്കി.
എന്നാല്‍, ടെൻഡറില്‍പ്പെട്ട 28 മരങ്ങള്‍ക്കു പുറത്ത് സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ മരങ്ങളും അവധി ദിവസങ്ങളിലായി സ്ഥലത്തുനിന്നു കടത്തിക്കൊണ്ടുപോയി.

കോണ്‍ഗസ് പ്രതിഷേധം അറിയിച്ചതോടെ പഞ്ചായത്ത് എഇ സ്ഥലം പരിശോധിച്ച്‌ സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്കി. തടി മോഷണം പോയതായി സെക്രട്ടറി പള്ളിക്കത്തോട് പോലീസില്‍ പരാതി നല്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ രാവിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജോജി മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ജിജി അഞ്ചാനി എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും തടി കടത്താനെത്തിയ വാഹനം തടയുകയും ചെയ്തു.

തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. മോഷണം പോയ തടിയും പ്രതികളെയും കസ്റ്റഡിയിലെടുത്തില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനു മുന്പില്‍ കോണ്‍ഗ്രസ് ശക്തമായ സമരം നടത്തുമെന്ന് മണ്ഡലം പ്രസിഡന്‍റ് ജോജി മാത്യു അറിയിച്ചു.