പാലായിൽ അമ്മ മരിച്ച്‌ മണിക്കൂറുകളുടെ ഇടവേളയില്‍ മകനും യാത്രയായി.

Spread the love

പാലാ:അമ്മ മരിച്ച്‌ മണിക്കൂറുകളുടെ ഇടവേളയില്‍ മകനും യാത്രയായി. ഇടപ്പാടി വാളിപ്ലാക്കല്‍ (പീടികയില്‍) പരേതനായ വി.ജെ.മാത്യുവിന്‍റെ ഭാര്യ മേരിക്കുട്ടി (86) ഇക്കഴിഞ്ഞ 18 ന് രാത്രി പത്തോടെയാണ് മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നായിരുന്നു മരണം.

video
play-sharp-fill

ചൊവ്വാഴ്ച രാവിലെ 10 ന് മേരിക്കുട്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് മകന്‍ ജോസ് മാത്യു (ബേബിച്ചന്‍ – 67) മരണപ്പെട്ടത്. ഹൃദ്രോഗ ബാധിതനായിരുന്നു. തുടര്‍ന്ന് ബന്ധുമിത്രാദികള്‍ ഇരുവരുടെയും സംസ്‌കാരം നാളെ രാവിലെ പത്തിന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഭരണങ്ങാനം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

മേരിക്കുട്ടി ചൂണ്ടച്ചേരി കോരംകോട്ട് കുടുംബാംഗമാണ്. മറ്റുമക്കള്‍: റോസമ്മ, ആന്‍സമ്മ, അവിരാച്ചന്‍, മാത്തുക്കുട്ടി, കുര്യച്ചന്‍, ജോയിമോന്‍. മരുമക്കള്‍: സാബു വാഴപള്ളി മറ്റക്കര, വിന്‍സെന്‍റ് വെട്ടുകല്ലും പുറത്ത് വാഴക്കുളം, റാണി പള്ളിക്കല്‍ പുല്ലുവഴി, മിനി കിടങ്ങത്താഴെ മണിയംകുന്ന്, റിന്‍സി ചെറ്റാലില്‍ ഭരണങ്ങാനം, സിമി പുത്തന്‍പുരയ്ക്കല്‍ തൃശൂര്‍. ജോസ് മാത്യുവിന്റെ (ബേബിച്ചന്‍) ഭാര്യ ജോളി ചെമ്ബേരി കുര്യന്താനം കുടുംബാംഗം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കള്‍ : ജോബിന്‍ ജോസ് (ന്യൂസിലാൻഡ്), ജോമി ജോസ് (യുകെ). മരുമക്കള്‍ : ഡോണിയ മംഗലശേരില്‍ ആയവന (ന്യൂസിലാൻഡ്), ആന്‍സ് കണിച്ചേരില്‍ കൈനകരി (യു‌കെ). ഇരുവരുടെയും മൃതദേഹങ്ങള്‍ ഇന്ന് വൈകുന്നേരം അഞ്ചിന് ഭവനത്തില്‍ കൊണ്ടുവരും