
കോട്ടയം: പകിട… പകിട… പന്ത്രണ്ടേയ്..ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും കേരള ഫുഡ്കോര്‍ട്ടും ചേര്‍ന്നു സംഘടിപ്പിക്കുന്ന പകിടകളി മത്സരത്തിനു കോട്ടയത്ത് തുടക്കമായി.
കോട്ടയം കച്ചേരിക്കടവ് പഴയ ബോട്ട് ജെട്ടിയിലെ ഡിടിപിസി പാര്‍ക്കില്‍ ശനി, ഞായര്‍ ദിവസങ്ങളിലും പൊതുഅവധി ദിവസങ്ങളിലുമാണു മത്സരം. ഫൈനല്‍ ഓണത്തോടനുബന്ധിച്ച് നടക്കും. രാവിലെയും വൈകുന്നേരവുമായി രണ്ടു മത്സരങ്ങളാണുള്ളത്.
കുറിച്ചി ഔട്ട്പോസ്റ്റ്, നീലംപേരൂര്‍, ചിങ്ങവനം, അതിരമ്ബുഴ, പനച്ചിക്കാട്, പള്ളം, മാങ്ങാനം, കുറിച്ചി, മിത്രക്കരി, കുമരങ്കരി തുടങ്ങി ഓരോ കരകളുടെ പേരിലുള്ള ടീമുകളാണു മത്സരത്തിനായി എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
25ലധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പകിടകളി ടീമുകളും മത്സരത്തിനുണ്ട്.
രണ്ടു കളിക്കാരും ഒരു പോരുവയ്പുകാരനും ഉള്‍പ്പെടെ മൂന്നുപേരാണ് ടീമിലുള്ളത്. മത്സരത്തിന്റെ ചൂട് അനുസരിച്ച് അരമണിക്കൂര്‍ മുതല്‍ രണ്ടുമണിക്കൂര്‍വരെ മത്സരം നീളാം.