കോട്ടയം പൈകയ്ക്ക് സമീപം വാഹനാപകടം: 2 പേർക്ക് പരിക്ക്: സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ

Spread the love

പാലാ : പാലാ -പൊൻകുന്നം റൂട്ടിൽ പൈകക്ക് സമീപം ഏഴാം മൈലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം.

video
play-sharp-fill

അപകടത്തിൽ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു..

എതിർ ദിശയിൽ എത്തിയ വാഹനങ്ങൾ തമ്മിൽ നിയന്ത്രണം വിട്ടു കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം സ്വദേശിയുടെയും പൈക സ്വദേശിയുടേതുമാണ് കാർ..

പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

സ്ഥിരം അപകടമേഖലയായ പാല പൊൻകുന്നം റൂട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്നോളം ചെറുതും വലുതുമായ അപകടങ്ങളാണ് ഉണ്ടായത്.

വാഹനങ്ങളുടെ അമിതവേഗവും അശാസ്ത്രീയ റോഡ് നിർമ്മാണവുമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് ആക്ഷേപം