ഓൺലൈൻ ട്രേഡിങ് സാമ്പത്തിക തട്ടിപ്പ്;കോട്ടയം സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം;പ്രതിയെ മഹാരാഷ്ട്രയിൽ നിന്ന് അറസ്റ്റ് ചെയ്ത് വൈക്കം പോലീസ്

Spread the love

കോട്ടയം: ഓൺലൈൻ ഷെയർ ട്രേഡിങ് പേരിൽ കോട്ടയം സ്വദേശിയിൽ നിന്ന് 35 ലക്ഷം തട്ടിയെടുത്ത കേസിൽ മഹാരാഷ്ട്ര സ്വദേശി സാഗർ ഗണേഷ് അമ്പികയെ (25) പൂനെയിൽവീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത് വൈക്കം പോലീസ്.

video
play-sharp-fill

2024 ലാണ് കേസിന് ആസ്പദമായ സംഭവം. പരാതിക്കാരനുമായി സോഷ്യൽ മീഡിയ വഴിയാണ് തട്ടിപ്പുകാർ ബന്ധം സ്ഥാപിച്ചത്. ഒരു സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിന്റെ ഫോണിൽ ഒരു വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചു.

തവണകളായി പല അക്കൗണ്ടുകളിലേക്ക് പണം അയച്ചു വാങ്ങുകയായിരുന്നു. പണം അയച്ചപ്പോൾ ലാഭം ഉൾപ്പെടെയുള്ള തുക വ്യാജ കാണിച്ചെങ്കിലും, ഈ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് വൈക്കം സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ന്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തുകയും കേസിൽ ഉൾപ്പെട്ട പ്രതിയുടെ ബാങ്ക് അക്കൗണ്ട് മഹാരാഷ്ട്രയിൽ ആണെന്ന് കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
എസ് ഐ ഗിരീഷ് എഎസ്‌ ഐ മാരായ രാജീവ്,സെയ്നി സെബാസ്റ്റ്യൻ,സിപിഓ മാരായ പ്രമീഷ് എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടുന്നത്.

കഴിഞ്ഞ മാസം 22 ന് മഹാരാഷ്ട്രയിൽ എത്തിയ പ്രത്യേക പോലീസ് സംഘത്തിന് പ്രതിയിലേക്ക് എത്തുവാൻ നിരവധി തടസ്സങ്ങൾ നേരിട്ടെങ്കിലും തങ്ങൾക്ക് ലഭിച്ച വളരെ ചെറിയ വിവരങ്ങളെ പോലും ഉപയോഗിച്ചുകൊണ്ട് പോലീസ് സംഘം പ്രതിയുടെ വീട് കണ്ടെത്തിയെങ്കിലും അയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല പിന്നീട് പ്രതി ജോലിചെയ്യുന്ന ഐടി കമ്പനിയുടെ അഡ്രസ് കണ്ടെത്തി അവിടെ നിന്നും അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.