play-sharp-fill
കോട്ടയത്ത്‌ അച്ഛന്റെ മരണാനന്തര കർമ്മങ്ങൾക്ക് ശേഷം അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ

കോട്ടയത്ത്‌ അച്ഛന്റെ മരണാനന്തര കർമ്മങ്ങൾക്ക് ശേഷം അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട് മക്കൾ

 

കോട്ടയം: വൃദ്ധമാതാവിനെ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി പരാതി. സ്വന്തം അമ്മയെ അച്ഛന്റെ മരണ ശേഷം ഇറക്കി വിട്ടു. കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മുണ്ടാര്‍ കരിംപൂഴിക്കാട്ടുതറ ഭൈമി ദയാനന്ദനെ (74) യാണ് ആണ്‍മക്കള്‍ വീട്ടില്‍നിന്ന് ഇറക്കി വിട്ടതായി കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്.

ഏപ്രില്‍ എട്ടിന് ഇവരുടെ ഭര്‍ത്താവ് ദയാനന്ദന്‍ മരണപ്പെട്ടു. പതിനൊന്ന് ദിവസത്തിന് ശേഷം നടന്ന മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഇളയമകന്‍റെ വീട്ടില്‍നിന്ന് ഭൈമിയെ ഇറക്കി വിടുകയായിരുന്നു. രണ്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്.

ആണ്‍മക്കളില്‍ മൂത്തയാള്‍ സബ് ഇന്‍സ്‌പെക്ടറായി വിരമിച്ചയാളും രണ്ടാമത്തെ മകന്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇളയമകന്‍ തന്‍റെ ഭര്‍ത്താവിന്‍റെ പേരിലുണ്ടായിരുന്ന സ്ഥലം എഴുതി വാങ്ങിയെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ പെണ്‍മക്കളുടെ സംരക്ഷണയിലാണ് ഭൈമി കഴിയുന്നത്. ഇവരുടെ ഭര്‍ത്താക്കന്മാരെ ആണ്‍മക്കള്‍ രണ്ടു പേരും ഈ കാരണത്താല്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group