ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറായി പി.എം നൗഷാദ് ചുമതലയേറ്റു

Spread the love

കോട്ടയം: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി പി.എം നൗഷാദ് ചുമതലയേറ്റു. പൊതുഭരണം, കൃഷി വികസനം, ടൂറിസം, ഇ ഗവേണൻസ് മേഖലകളിലായി 30 വർഷത്തിലധികം പ്രവൃത്തി പരിചയമുള്ള അദ്ദേഹം കേരള സർക്കാർ ടൂറിസം വകു പ്പിന്റെ കീഴിലുള്ള മുസരിസ് ഹെറിറ്റേജ് പ്രോജക്റ്റ്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

video
play-sharp-fill

വൻതോതിലുള്ള പൈതൃക സംരക്ഷണ-വികസന പദ്ധതികളുടെ ആസൂത്രണം, നടപ്പാക്കൽ, മേൽനോട്ടം നൽകി. വെജിറ്റ ബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളം (വിഎഫ്‌പിസികെ)യിൽ ഡയറക്‌ടർ (പ്രോജക്റ്റ്സ്) , ജോയിന്റ് ഡയറക്‌ടർ ഓഫ് അഗ്രികൾച്ചർ പദവിയിൽ എടിഎംഎയുടെ പ്രോജക്റ്റ് ഡയറക്‌ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

കർഷക കേന്ദ്രീകൃത കാർഷിക വിപുലീകരണ പരിപാടികളുടെ നടപ്പാക്കലിൽ നിർണായക പങ്ക് വഹിച്ചു. കേരള സ്റ്റേറ്റ് ഐടി മിഷന്റെ അക്ഷയ സംസ്ഥാന പദ്ധതിയിൽ ഇ-ഗവേണൻസ് മാനേജറായി പ്രവർത്തിച്ച സംസ്ഥാനതലത്തിൽ ഡിജിറ്റൽ പൗരസേവനങ്ങളുടെ വ്യാപനത്തിൽ സംഭാവന നൽകുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ബിസിഡിസി ലിമിറ്റഡിൽ റീജിയണൽ മാനേജറായും അദ്ദേഹം പ്രവർത്തിച്ചു. കൃഷിയിൽ ബിരുദവും എംബിഎയും ഉൾപ്പെടെ നിരവധി പി ജി യോഗ്യതകളുള്ള അദ്ദേഹം, അംഗീകൃത ഇൻഡിപെൻഡന്റ് ഡയറക്‌ടറും ദേശീയതല ട്രെയിൻ ദി ട്രെയിനർ (ഇ-ഗവേണൻസ്) സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.