കോട്ടയം പാമ്പാടിയിൽ കുറുനരികൾ പോത്തിനെ ആക്രമിച്ചു : ജനങ്ങൾ ആശങ്കയിൽ

Spread the love

പാമ്പാടി :നെടുങ്ങോട്ട്മലയിൽ കുറുനരികൾ പോത്തിനെ ആക്രമിച്ചു. കർഷകനായ എബി ഐപ്പിന്റെ കെട്ടിയയിട്ടിരുന്ന പോത്തിനെ ഇന്നലെ രാത്രി കുറുനരികൂട്ട൦ ആക്രമിച്ചു കെട്ടിയ കയറിനു നീളം ഉണ്ടായിരുന്നതിനാൽ ചെറിയ പരുക്ക് മാത്രമേയുള്ളു.

video
play-sharp-fill

കുറുനരിയാണോ കടിച്ചത് എന്ന സ൦ശയ൦ ഉള്ളതിനാൽ മൃഗാശുപത്രിയിൽ വിവരമറിയിച്ചു. മൃഗങ്ങൾക്ക് നേരേയുള്ള കുറുനരികളുടെ ആക്രമണം വലിയ

തോതിൽ വർദ്ധിച്ചിരിക്കുകയാണ് ഈ മേഖലയിൽ. കുറുനരികളുടെ സാന്നിധ്യം നെടുങ്ങോട്ടുമലയിലു൦ പരിസര പ്രദേശങ്ങളിലു൦ കാണാൻ തുടങ്ങിയിട്ട് വർഷങ്ങളായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകാലങ്ങളിൽ കുറുനരികൾ മനുഷ്യരെ കണ്ടാൽ ഓടിഒളിക്കുമായിരുന്നു .എന്നാൽ കുറച്ചു നാളുകളായി കുറുനരികളു൦ നായ്ക്കളു൦ ഇണചേർന്ന് ഉണ്ടാകുന്ന നായ്കുറുക്കൻമാർ എന്ന് വിളിപ്പേരുള്ള ഹൈബ്രിഡ് കുറുനരികളാണോ കന്നുകാലികളെ ആക്രമിക്കുന്നത് എന്ന സംശയം വ്യാപകമാണ്.