കോട്ടയം നഴ്സിംഗ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ പ്രതികളിലൊരാള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി: ഇയാളാണ് വിദ്യാർത്ഥികളെ അതിക്രൂരമായി ഉപദ്രവിച്ചത്.

Spread the love

കോട്ടയം: നഴ്സിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ ക്രൂരമായി റാഗിങ്ങിനിരയാക്കിയ കേസിലെ പ്രതികളിലൊരാള്‍ നഴ്സിങ് വിദ്യാര്‍ഥികളുടെ സി.പി.എം അനുകൂല സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി.

മലപ്പുറം വണ്ടൂര്‍ സ്വദേശി കെ.പി. രാഹുല്‍ രാജാണ് കേരള ഗവ. സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ (കെ.ജി.എസ്.എന്‍.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി. നേരത്തെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന രാഹുല്‍രാജിനെ ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് സംസ്ഥാന കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

കഴിഞ്ഞദിവസമാണ് കോട്ടയത്തെ ഗവ. നഴ്സിങ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ഥികളെ ക്രൂരമായി റാഗ് ചെയ്തതതിന് അഞ്ച് സീനിയര്‍ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മുഖ്യപ്രതികളിലൊരാളാണ് രാഹുല്‍രാജ്. ഇയാള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ജൂനിയര്‍ വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീനിയര്‍ വിദ്യാര്‍ഥികളായ കോട്ടയം വാളകം സ്വദേശി സാമുവല്‍ ജോണ്‍സണ്‍(20), മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്(22), വയനാട് നടവയല്‍ സ്വദേശി ജീവ(18), മലപ്പുറം മഞ്ചേരി

പയ്യനാട് സ്വദേശി റിജില്‍ ജിത്ത്(20), കോട്ടയം കോരുത്തോട് സ്വദേശി വിവേക്(21) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ അഞ്ചുപ്രതികളെയും റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികളെ കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.