വീണ്ടും കോട്ടയത്തിന് മുഖ്യമന്ത്രിയടക്കം രണ്ട് മന്ത്രിമാർ: യു.ഡി.എഫിനു ഭരണം കിട്ടിയാൽ കോട്ടയം ‘തലസ്ഥാനമാകും’; നിർണ്ണായക നീക്കവുമായി പ്രതീക്ഷ നൽകി കോൺഗ്രസ് നേതൃത്വം; ഉമ്മൻചാണ്ടി മുഖ്യമന്ത്രി, തിരുവഞ്ചൂരിന് അർഹമായ പ്രാതിനിധ്യം
സ്വന്തം ലേഖകൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുന്നണി അധികാരത്തിലെത്തിയാൽ കോട്ടയം ഭരണത്തിന്റെ തലസ്ഥാനമാകുമെന്ന് ഉറപ്പായി. പുതുപ്പള്ളിയിൽ നിന്നും ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുമെന്നും, കോട്ടയത്തു നിന്നുള്ള പ്രതിനിധിയായ തിരുവഞ്ചൂർ രാധാകൃഷ്ണന് മന്ത്രിസഭയിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുമെന്നുമാണ് ലഭിക്കുന്ന സൂചന. കോൺഗ്രസ് നേതൃത്വം ഈ നീക്കത്തിന് സമ്പൂർണ പിൻതുണ നൽകിയെന്നാണ് ലഭിക്കുന്ന സൂചന.
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ തുടർച്ചയായി തന്നെയാണ് ഇക്കുറിയും കേരളത്തിൽ ഉണ്ടാകുകയെന്നാണ് ലഭിക്കുന്ന സൂചന. കോൺഗ്രസ് നേതൃത്വം നടത്തിയ രഹസ്യ സർവേയിൽ കേരളത്തിൽ വീണ്ടും യു.ഡി.എഫ് ഭരണം എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ യു.ഡി.എഫ് ഭരണം എത്തിയാൽ, ഭരണത്തിന്റെ തലപ്പത്ത് മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടിയെ തന്നെയാണ് കോൺഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായാൽ സ്വാഭാവികമായും കോട്ടയം നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണനും മന്ത്രിസഭയിൽ ഉണ്ടാകുമെന്ന് ഉറപ്പാണ്. ജില്ലയിൽ നിന്നും ഉമ്മൻചാണ്ടിയ്‌ക്കൊപ്പം വ്യക്തിപ്രഭാവമുള്ള നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനല്ലാതെ മറ്റാരുമില്ല. ആഭ്യന്തരവും റവന്യുവും അടക്കമുള്ള പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണന് അടുത്ത മന്ത്രിസഭയിലും ഇതിനു സമാനമായ വകുപ്പ് തന്നെ നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കേരള കോൺഗ്രസ് മുന്നണിയുടെ ഭാഗമായിരുന്നപ്പോൾ കെ.എം മാണിയ്ക്കു നൽകിയിരുന്ന ധനവകുപ്പ് പോലും തിരുവഞ്ചൂർ രാധാകൃഷ്ണനു നൽകിയാൽ അത്ഭുതപ്പെടേണ്ടെന്നാണ് കോൺഗ്രസ് നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന സൂചന. കേരള കോൺഗ്രസ് മാണി വിഭാഗം യു.ഡി.എഫ് മുന്നണി വിടുകയും ചെയ്ത സാഹചര്യത്തിൽ ധനകാര്യ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കാനും, തിരുവഞ്ചൂർ രാധാകൃഷ്ണനെ മന്ത്രിസ്ഥാനത്തേയ്ക്കു പരിഗണിക്കാനുമുള്ള സാധ്യത ഏറെയാണ്.
യു.ഡി.എഫ് അധികാരത്തിൽ എത്തുമെന്ന ഇൻ്റലിജൻസ് റിപ്പോർട്ടുകളാണ് യു.ഡി.എഫിനും കോൺഗ്രസിനും ആത്മവിശ്വാസം നൽകുന്ന ഘടകം. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയുമാകും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. ജനകീയൻ എന്ന പരിഗണന ഉള്ള ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയാകുകയും തിരുവഞ്ചൂർ രാധാകൃഷ്ണൻ ധനമന്ത്രിയാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ഇത് ജില്ലയുടെ വികസന സ്വപ്‌നങ്ങൾ ഏറെ കുതിപ്പേകും. കോട്ടയം നഗരത്തിൽ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികൾക്കും ഇത് പുതിയ ഊർജം പകരുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.