കോട്ടയം നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷം: ഒരൊറ്റ ദിവസം കടിയേറ്റത് 11 പേർക്ക്: കാൽ നടയാത്രക്കാർ ഭീതിയിൽ .

Spread the love

കോട്ടയം: നായഭീതി വിട്ടൊഴിയാതെ നഗരം. കഴിഞ്ഞ ദിവസം നാലു വയസുകാരന്‍ ഉള്‍പ്പടെ 11 പേര്‍ക്കു കൂടി കടിയേറ്റതോടെ കാല്‍നട യാത്രികരടക്കം ഭീതിയോടെയാണ് നഗരത്തിലൂടെ സഞ്ചരിക്കുന്നത്.
ബുധനാഴ്ച രാത്രി 7.30ന് കുര്യന്‍ ഉതുപ്പ് റോഡിലാണ് ഏറ്റവുമൊടുവിലായി നായ ആക്രമണം നടന്നത്. 11 പേരെ കടിച്ച നായയെ നെഹ്‌റു പാര്‍ക്കിനു സമീപത്തുനിന്നു രാത്രിയില്‍ പിടികൂടി സുരക്ഷാ കേന്ദ്രത്തിലേക്കു മാറ്റി. കുറിച്ചി ഷാജി വില്ലയില്‍ അജീഷയുടെയും ശിവയുടെയും മകന്‍ അര്‍ഷിതിനു (നാല്) ഇന്‍ഡോര്‍ സ്റ്റേഡിയത്തിനു സമീപത്തുനിന്നാണു കടിയേറ്റത്.

അമ്മയോടൊപ്പം ഇതുവഴി നടന്നുവരുകയായിരുന്നു. പ്രകോപനം ഒന്നുമില്ലാതെ ഇവരുടെ സമീപത്തുകൂടി കടന്നുപോയ നായ പെട്ടെന്നു തിരികെ ഓടിയെത്തി കടിക്കുകയായിരുന്നു. കുട്ടിയുടെ കൈയിലാണ് കടിയേറ്റത്. പ്രഥമിക ചികിത്സ നല്‍കിയ കുട്ടിയെ ഇന്നലെ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പള്ളം സ്വദേശി നിധിന്‍ (29), അയര്‍ക്കുന്നം സ്വദേശികളായ രാഹുല്‍ (29), ഏലിയാസ് (53), പി.ടി. ഷാജി (49), കൈനടി സ്വദേശി പ്രതിഭ (17), ചങ്ങനാശേരി സ്വദേശി വിനീഷ് (18), തിരുവനന്തപുരം സ്വദേശി ഷാക്കീര്‍ (35), തിരുവനന്തപുരത്ത് താമസിക്കുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ ലുക്കു (42), ദിനേശ് കുമാര്‍ (30), പത്തനംതിട്ട ആനയടി സ്വദേശി പി. പത്മലോചന്‍ (65) എന്നിവര്‍ക്കും കടിയേറ്റു. എല്‍ഐസി ഓഫീസിന്‍റെ ഭാഗത്തുവച്ചാണ് രണ്ടു പേരെ നായ ആക്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവര്‍മാരും ചേര്‍ന്നു കല്ലെറിഞ്ഞു നായയെ ഓടിച്ചു. തുടര്‍ന്നു നാഗമ്ബടം ബസ് സ്റ്റാന്‍ഡ് ഭാഗത്തുവച്ചാണ് മറ്റുള്ളവര്‍ക്കു കടിയേറ്റത്. മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഏറ്റുമാനൂരില്‍നിന്നു ഡോഗ് ക്യാച്ചര്‍ ജയകുമാറിനെ വരുത്തിയാണ് നായയെ പിടികൂടിയത്. നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. കോടിമത എബിസി സെന്‍ററില്‍ നായയെ എത്തിച്ചു