
കോഴികൊത്തിപ്പാലത്തിന്റെ പുനർനിർമാണം തുടങ്ങി. മാസങ്ങളായി നിർമാണം നിലച്ചുകിടക്കുകയായിരുന്നു. പലപല കാരണങ്ങൾ പറഞ്ഞ് പാലത്തിന്റെ പണി വൈകിപ്പിക്കുകയായിരുന്നു.
മഴയായതോടെ തോട്ടിൽ വെള്ളം നിറഞ്ഞുവെന്ന കാരണത്താലാണ് കാരാറുകാർ പണി വൈകിപ്പിച്ചത്. വേനലായതോടെ തോട്ടിലെ വെള്ളവും കുറഞ്ഞിരുന്നു. ഇതോടെയാണ് നിർമാണം ആരംഭിക്കാൻ നടപടിയായത്.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജിന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 32.5 ലക്ഷംരൂപയ്ക്കാണ് പുതിയ പാലം നിർമിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരി 17-ന് പാലം പൊളിച്ച് 26-നാണ് നിർമാണം ആരംഭിച്ചത്. മൂന്നുമാസത്തിനുള്ളിൽ പാലം പണി പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് അറിയിച്ചിരുന്നത്.
എന്നാൽ, നിലവിൽ ഒരുവശത്തെ സംരക്ഷണഭിത്തി മാത്രമാണ് നിർമിച്ചത്. എറികാട് ഭാഗത്തെ റോഡിന്റെ സംരക്ഷണഭിത്തി കോൺക്രീറ്റുചെയ്യുന്നതാണ് ആരംഭിച്ചിരിക്കുന്നത്.
പഴയ പാലത്തേക്കാൾ നീളവും വീതിയും കൂട്ടിയാണ് പുതിയപാലം നിർമിക്കുന്നത്. ഗ്രാമപ്പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളുടെ ഭാഗമായ എറികാട് ഭാഗത്തെയും ആനക്കല്ല് ഭാഗത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.
പാലം പൊളിച്ചിട്ടതോടെ 100 കണക്കിന് കുടുംബങ്ങളെയാണ് യാത്രാദുരിതം ബാധിച്ചത്. നിലവിൽ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡിൽ എത്താൻ തമ്പലക്കാട് റോഡിലൂടെ കറങ്ങി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.



