
കോട്ടയം:ലാബ് അസിസ്റ്റൻസുമാരുടെ 2003 മാർച്ച് മുതലുള്ള ശമ്പള കുടിശ്ശിക നൽകുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗവൺമെന്റ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് പ്രസ്ഥാവിച്ചു. ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിരമിക്കുന്ന ലാബ് അസിസ്റ്റന്റ് മാർക്ക് മൊമെന്റോ നൽകി ആദരിച്ചു.
എ കെ പി എൽ എ കോട്ടയം ജില്ലാ പ്രസിഡന്റ് സക്കീർ മജീദ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹയർസെക്കണ്ടറി റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ വിജി പി. എൻ സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, ജോൺ എബ്രഹാം, മനോജ് കുമാർ കെ. കെ, സജേഷ് കുമാർ എൻ., ലിനു കെ. ഫ്രാൻസിസ്, അജിത് സാമുവൽ, സാജൻ തറയിൽ, രാജൻ കുര്യാക്കോസ്, പീറ്റർ വി.ജോസഫ്, രാഹുൽ മറ്റക്കര തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലാ പ്രസിഡന്റായി സക്കീർ മജീദ്, സെക്രട്ടറിയായി ലിനു കെ. ഫ്രാൻസിസ്, ട്രഷററായി അജിത് സാമുവൽ വൈസ് പ്രസിഡന്റായി ബിജു ഡൊമിനിക്, സാംജി ടി. എസ്. ജോയിന്റ് സെക്രട്ടറിയായി രാഹുൽ മറ്റക്കര തുടങ്ങിയവരെയും 18 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും തെരെഞ്ഞെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


