ബിജെപിയുടെ ലക്ഷ്യം അഴിമതി രഹിത തദ്ദേശ ഭരണകൂടം;കോട്ടയം നഗരസഭയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗമവും വികസിത കോട്ടയം മുൻസിപ്പൽ വികസന രേഖയുടെ പ്രകാശനവും രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു

Spread the love

കോട്ടയം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപി ലക്ഷ്യമിടുന്നത് അഴിമതി രഹിത ഭരണകൂടങ്ങൾ സ്ഥാപിക്കുക ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

video
play-sharp-fill

ബിജെപി ബിഡിജെഎസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ചടങ്ങിൽ അധ്യക്ഷനായി.

കോട്ടയത്തിൻ്റെ സർവ്വതോൻമുഖമായ വികസനം ഉറപ്പാക്കും. നാഗമ്പടം സ്റ്റേഡിയം രാജ്യാന്തരതലത്തിൽ നവീകരിക്കും. മാലിന്യ സംസ്കരണത്തിന് നൂതന സംവിധാനം ഉറപ്പാക്കും.അഴിമതി തുടച്ചുനീക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭ ബജറ്റിൽ വകയിരുത്തുന്ന മുഴുവൻ തുകയും വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. അതിനുള്ള രൂപരേഖ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻതന്നെ രൂപം നൽകും.കോട്ടയത്തിന്റെ പടിഞ്ഞാറൻ മേഖലയുടെ വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തും.

കോട്ടയം നഗരസഭയിലെ എൻഡിഎ സ്ഥാനാർത്ഥി സംഗമവും വികസിത കോട്ടയം മുൻസിപ്പൽ വികസന രേഖയുടെ പ്രകാശനവും രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു.

ബിജെപി നേതാക്കളായ adv ഷോൺ ജോർജ്, എസ് സുരേഷ്,എ. എൻ രാധാകൃഷ്ണൻ, എൻ. ഹരി ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡണ്ട് ജി. ലിജിൻ ലാൽ , ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് റോയി ചാക്കോ, എൻ പി സെൻ, adv സന്തോഷ്‌ കണ്ടൻചിറ തുടങ്ങിയവർ പ്രസംഗിച്ചു