play-sharp-fill
കോട്ടയം നട്ടാശ്ശേരി പള്ളി വജ്ര ജൂബിലി നിറവിൽ: ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും.

കോട്ടയം നട്ടാശ്ശേരി പള്ളി വജ്ര ജൂബിലി നിറവിൽ: ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും.

 

നട്ടാശേരി:വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ കോട്ടയത്ത് സ്ഥാപിതമായ ആദ്യത്തെ ഓർത്തഡോക്സ് ഇടവകയായ നട്ടാശ്ശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 7 (ഞായർ) ന് നടക്കും.

പള്ളിയുടെ കല്ലിട്ട പെരുന്നാൾ വിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറാനോ പെരുന്നാൾ എന്നിവ സംയുക്തമായി ആഘോഷിക്കുന്നത് ജൂലൈ 7 ന് ആണ് . പള്ളി സ്ഥാപിതമായതിന്റെ 75-ാംവർഷ ആഘോഷങ്ങൾ അന്ന് നടക്കും

ജൂലൈ 7-ന് രാവിലെ 6:45 പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും പെരുന്നാൾ ശുശ്രൂഷകൾക്ക്. റവ. ഗീവർഗീസ് റമ്പാൻ, മാവേലിക്കര മുഖ്യ കാർമികത്വം വഹിക്കും. 9:30-ന് പള്ളിയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂബിലി പദ്ധതികളുടെ ഭാഗമായി നിർധനരായ രോഗികൾക്കുള്ള ചികിത്സ സഹായത്തിന്റെ ഉദ്ഘാടനം അഡ്വ. ഫ്രാൻസിസ് ജോർജ് എം. പി, വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ എന്നിവർ നിർവഹിക്കും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മുനിസിപ്പൽ കൗൺസിലർമാരായ .ഷൈനി തോമസ്, വിനു ആർ മോഹൻ, .ദിവ്യാ സുജിത്, റ്റി സി റോയ്, എന്നിവർ പ്രസംഗിക്കും

ഇടവകയിൽ 40 വർഷം ശുശ്രൂഷ നിർവഹിച്ച സഭയിലെ സീനിയർ വൈദികൻ .റവ. വി. വി. ബഹന്നാൻ കോർ എപ്പിസ്കോപ്പയെ ആദരിക്കും,

1935 മുതൽ കോട്ടയം ചെറിയ പള്ളിയിൽ കൂടി നടന്നിരുന്ന നട്ടാശ്ശേരി കരയിലുള്ള അംഗങ്ങൾക്കായി ഒരു സൺഡേസ്കൂൾ പ്രവർത്തിച്ചിരുന്നു. ഈ സൺഡേസ്കൂൾ ആണ് കാലാന്തരത്തിൽ ഒരു ഇടവകയായി പരിണമിച്ചത്.

1950 ൽ പള്ളിക്ക് ലഭിച്ച സ്ഥലത്ത് കല്ലിടുകയും 1951 ജൂലൈ 15ന് പള്ളിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതിയൻ കാതോലിക്കാബാവ നിർവഹിക്കുകയും ചെയ്തു. ഇന്ന് കാണുന്ന ദേവാലയം 1970ൽ പൂർത്തീകരിച്ച് കൂദാശ ചെയ്തതാണ്.

ഫാ പി. എ. ഫിലിപ്പ് (വികാരി), . ജേക്കബ് കുരുവിള (ട്രസ്റ്റി, ജനറൽ കൺവീനർ). റോയി കുര്യൻ (സെക്രട്ടറി) പി. എം. തോമസ് പുതുപ്പള്ളിമാലിയിൽ (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.