play-sharp-fill
കോട്ടയം നാട്ടകത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ: 30,000 രൂപയ്ക്ക് വാങ്ങി: ചെറു പൊതികളാക്കി വിൽക്കാൻ കൊണ്ടുപോകുമ്പോൾ കുടുങ്ങി

കോട്ടയം നാട്ടകത്ത് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിൽ: 30,000 രൂപയ്ക്ക് വാങ്ങി: ചെറു പൊതികളാക്കി വിൽക്കാൻ കൊണ്ടുപോകുമ്പോൾ കുടുങ്ങി

കോട്ടയം :നാട്ടകം പാറേച്ചാൽ ബൈപ്പാസിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി.

കോട്ടയം തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് പി.എസ് നെയാണ് കോട്ടയം എക്സൈസ് റേഞ്ച് ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി പിടികൂടിയത്.

ചെറു പൊതികളിലാക്കി ഇവ ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോകുമ്പോഴാണ് എക്സൈസ് നടത്തിയ പരിശോധനയിൽ ഇയാൾ പിടിയിലാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം തിരുവാതുക്കൽ കൊച്ചു പറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലാണ് കഞ്ചാവ് തനിക്ക് നൽകിയതെന്ന് താരിഫ് മൊഴി നൽകിയിട്ടുണ്ട്. 30,000 രൂപ ഇതിനായി നൽകിയെന്നും പ്രതി പറഞ്ഞു.
ഇയാളെ പിടികൂടാൻ എക്സൈസ് അധികൃതർ ശ്രമം ആരംഭിച്ചു.

ബാദുഷയുടെ പേരിൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ടുള്ള നിരവധി കേസുകൾ നിലവിലുണ്ടെന്നും എക്സൈസ് സംഘം പറഞ്ഞു.

കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ, എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സുനിൽകുമാർ എൻ. കെ, രാജേഷ് എസ്, ആനന്ദരാജ്, കണ്ണൻ, പി.കെ സുരേഷ്, ഹരികൃഷ്ണൻ, വിൽഫു പി. സക്കീർ എന്നിവരുടെ നേതൃത്വത്തിലാണ് കഞ്ചാവുമായി താരീഫിനെ പിടികൂടിയത്.

പ്രതിയെ കോടതിയിൽ ഹാജരാക്കി.