കോട്ടയം നല്ലിടയൻ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും നല്ലിടയന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സായാഹ്ന പട്ടണപ്രദക്ഷിണം ഇന്നു രാത്രി ഏഴിനു നടക്കും.

Spread the love

കോട്ടയം: നല്ലിടയൻ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെയും നല്ലിടയന്റെയും സംയുക്ത തിരുനാളിനോടനുബന്ധിച്ചു നടക്കുന്ന സായാഹ്ന പട്ടണപ്രദക്ഷിണം ഇന്നു രാത്രി ഏഴിനു നടക്കും.

video
play-sharp-fill

വൈകുന്നേരം അഞ്ചിനു വിജയപുരം രൂപത എപ്പിസ്കോപ്പല് വികാരി മോണ്. സെബാസ്റ്റ്യന് പൂവത്തുങ്കലിന്റെ മുഖ്യകാര്മികത്വത്തിലുള്ള സമൂഹബലിക്കും നൊവേനയ്ക്കും ശേഷം സായാഹ്ന പട്ടണപ്രദക്ഷിണം ആരംഭിക്കും. ഫാ. ജോസഫ് മീനായ്ക്കോടത്ത് വചനപ്രഘോഷണം നടത്തും.

പ്രദക്ഷിണം ലോഗോസ് ജംഗ്ഷന്, ഗുഡ് ഷെപ്പേര്ഡ് സ്ട്രീറ്റ്, ബസേലിയോസ് കോളജ് ജംഗ്ഷന്, കെ.കെ. റോഡ്, അസെന്ഷന് കവല വഴി പള്ളിയില് തിരിച്ചെത്തും. തുടര്ന്ന് ദിവ്യകാരുണ്യ ആശീർവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമാപന ദിനമായ നാളെ രാവിലെ ഒന്പതിന് റവ. ഡോ. അഗസ്റ്റിന് മുള്ളൂര് തിരുനാള് സമൂഹബലിക്കു മുഖ്യകാര്മികത്വം വഹിക്കും. തിരുനാള് പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം എന്നിവയോടെ സമാപിക്കും. വൈകുന്നേരം അഞ്ചിനു വിശുദ്ധ കുര്ബാന, കൊടിയിറക്ക്.