കോട്ടയം നഗരമധ്യത്തിൽ സർക്കാർ തടി മഴ നനഞ്ഞും ചിതലരിച്ചും നശിക്കുന്നു: കേരളത്തിലാകെ കോടികൾ ചിതൽ തിന്നുമ്പോൾ സർക്കാർ സംവിധാനം നോക്കുകുത്തി: ലേലം ചെയ്തു വിൽക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ .
കോട്ടയം: ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം സർക്കാരിന് ലഭിക്കേണ്ടതായ കോടികൾ നഷ്ടപ്പെടുന്നു. വഴിയരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റുമ്പോൾ അവ ലേലം ചെയ്തു കൊടുക്കാതെ ചിതലെടുത്തു നശിച്ചു പോവുകയാണ്.
യഥാസമയം തടി ലേലം ചെയ്തു കൊടുക്കുകയാണെങ്കിൽ തുക സർക്കാരിലേക്ക് കിട്ടും. ഇങ്ങനെ ലേലം ചെയ്യാതെ വഴിയരികിൽ വെട്ടിയിട്ട തടി പിന്നീട് ചിതലെടുത്തും മഴനനഞ്ഞും നശിച്ച് വിറകിനു പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിൽ പലയിടത്തും കിടപ്പുണ്ട്.
കോട്ടയം നഗരത്തിൽ ഇങ്ങനെ സർക്കാർ തടി കിടന്നു നശിച്ചിട്ട് ആരും അതിനെ കുറിച്ച് അന്വേഷിക്കുന്നുപോലുമില്ല.
ശാസ്ത്രി റോഡ്സൈഡിൽ കുറെ മരങ്ങൾ വെട്ടി കഷണമാക്കിയിട്ടിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് വെട്ടി മാറ്റിയതാണ്. ഇപ്പോഴത് ഉപയോഗ ശൂന്യമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം – കുമരകം റോഡിൽ അറുത്തൂട്ടി കവലയിൽ ഇതുപോലെ മരം വെട്ടി കഷണങ്ങളാക്കി റോഡരികിൽ അടുക്കി വച്ചിട്ടുണ്ട്. ഇവിടെയും വർഷങ്ങൾക്കു മുൻപ് വെട്ടിയതാണ്. വിറകിനായി ആരങ്കിലും ഒരു കഷണമെടുത്താൽ മോഷണ കേസിൽ പ്രതിയാകും.
പൊതു മരാമത്ത് വകുപ്പാണ് മരങ്ങൾ വെട്ടി നീക്കുന്നത്. അതോടെ അവരുടെ പണി തീർന്നു. എന്നാൽ വെട്ടി നീക്കിയ മരം അപ്പോൾ തന്നെ ലേലം ചെയ്തു കെടുത്താൽ പണം സർക്കാരിലേക്ക് വരും. ഇല്ലങ്കിൽ അവിടെ കിടന്നു നശിക്കും.
ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് തടി ലേലം വൈകാൻ കാരണം. പൊതുമരാമത്ത് വകുപ്പിന്റെ നിർദേശപ്രകാരം വനം വകുപ്പാണ് തടി ലേലം ചെയ്ത കൊടുക്കേണ്ടതെന്നാണ് അറിയാൻ കഴിഞ്ഞത്.
കേരളത്തിൽ എല്ലാ മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലും കൂടി കണ്ടക്കാക്കിയാൽ കോടികൾ വിലയുള്ള മരത്തടികളാണ് ചിതലരിച്ചും മഴ നനഞ്ഞും നശിക്കുന്നത്. പൊതു
പൊതു മുതലാണ് ഇങ്ങനെ കിടന്നു നശി
ക്കുന്നത്.
മരം വെട്ടാനും ലേലം ചെയ്തു കൊടുക്കാനുമൊക്കെ ചുമതലയുള്ള ഉദ്യോഗസ്ഥർ തുടർ നടപടി സ്വീകരിക്കുന്ന കാര്യത്തിൽ അനാസ്ഥ കാട്ടുന്നു.