
കോട്ടയം നഗരത്തിൽ തട്ടുകടകൾ പെരുകുന്നു: അനധികൃത തട്ടുകടകൾ ക്രിമിനലുകളുടെ താവളം: കോടിമത നാലുവരിപ്പാത തട്ടുകടക്കാർ വ്യാപകമായി കയ്യേറി; തട്ടുകടകളുടെ മറവിൽ മദ്യം മുതൽ കഞ്ചാവ് കച്ചവടം വരെ; തട്ട്കടകളുടെ സംരക്ഷണം കുട്ടി നേതാക്കന്മാർക്ക്
കോട്ടയം: അനധികൃത തട്ടുകടകളും ഫുട്പാത്ത് കച്ചവടവും മൂലം പൊറുതിമുട്ടി കോട്ടയത്തെ ജനങ്ങൾ . ഫുട്പാത്ത് കച്ചവടം വഴിയാത്രക്കാരെ വലക്കുകയാണെങ്കിൽ തട്ടുകടകളിലാവട്ടെ ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടമാണ്.
അനധികൃത തട്ടുകടകൾ
എവിടെയും സ്‌ഥാപിക്കാം, എപ്പോഴും തുറക്കാം മദ്യം മുതൽ കഞ്ചാവ് വരെ വിൽക്കാം. ചോദിക്കാനും പറയാനും ആരുമില്ല. രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയിലും സംരക്ഷണത്തിലും വഴിയോരങ്ങളില്‍ തട്ടുകടകള്‍ പെരുകുകയാണ്
എം.സി. റോഡില്‍ നഗരഹൃദയത്തില്‍ ഉള്‍പ്പെടെ രണ്ടടി സ്‌ഥലം ലഭിച്ചാല്‍ റോഡും നടപ്പാതയും കൈയ്യേറി തട്ടുകടകള്‍ സ്ഥാപിക്കും.
നഗരത്തിലെ, മിക്ക രാത്രി തട്ടുകടകളും റോഡോ, നടപ്പാതയോ കൈയ്യേറിയാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിന്റെ മറവില്‍ ഗുണ്ടാസംഘങ്ങൾ തഴച്ചുവളരുകയാണ്.
നഗരസഭയുടെ ലൈസൻസുള്ള കടക്കാരൻ സാധനങ്ങൾ ഇറക്കി വച്ചാൽ ഉടൻ ആരോഗ്യ വിഭാഗം പരിശോധനയ്ക്കെത്തും. പിഴയും ഈടാക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.സി. റോഡ് വികസിപ്പിച്ചതോടെ കോടിമത നാലുവരിപ്പാതയുടെ ഇരുവശവും കൈയേറി അടച്ചുറപ്പുള്ള നിരവധി തട്ടുകടകളാണു തുറന്നത്. മിക്ക കടകളിലും മദ്യം മുതൽ കഞ്ചാവ് വരെ സുലഭമായി ലഭിക്കും. ഇവരിൽ പലർക്കും ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരാണ്
എന്നാൽ ഉപജീവനത്തിനായി മാന്യമായി വ്യാപാരം നടത്തുന്നവരും ഇതിനിടയിലുണ്ട്.
നഗരസഭാ അധികൃതര്‍ ഇവിടേയ്ക്കു പരിശോധനയ്‌ക്ക് എത്താറേയില്ല. നഗരത്തിലേ തിരക്കേറിയ ഒന്നിലേറെ തട്ടുകടകളില്‍ നിരോധിത പുകയില ഉത്‌പന്നങ്ങളും വില്‍ക്കുന്നുണ്ട്.
ഇത്തരം കടകളിലേക്കു സന്ധ്യ കഴിഞ്ഞാല്‍ യുവാക്കളുടെ ഇടിച്ചുകയറ്റമാണ്.
തട്ടുകടകള്‍ രാത്രി എട്ടിന് തുറന്ന് അര്‍ദ്ധരാത്രിയോടെ കച്ചവടം അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശം ഉണ്ടെങ്കിലും പാലിക്കാറില്ല. നഗരത്തിലെ മിക്ക തട്ടുകടകളും സന്ധ്യമയങ്ങൂമ്പോള്‍ തന്നെ സജീവമാണ്.
അതിനും മണിക്കൂറുകള്‍ മുമ്പേ നടപ്പാതയും വഴിയും കൈയേറി ഇവര്‍ കസേര ഇടും.