അനധികൃത ഫുട്പാത്ത് കച്ചവടക്കാരെ കൊണ്ട് പൊറുതിമുട്ടി കോട്ടയം നഗരം; കാൽനടയാത്രക്കാർക്ക് വഴി നടക്കാനാകാത്ത അവസ്ഥ; അനധികൃത കച്ചവടക്കാരെ സംരക്ഷിക്കുന്നത് നഗരത്തിലെ കുട്ടി നേതാക്കൾ

Spread the love

കോട്ടയം: നഗരത്തിൽ അനധികൃത കച്ചവടക്കാർ പെരുകുന്നു. മറ്റൊരു നഗരത്തിലും ഇല്ലാത്ത വിധം കോട്ടയത്ത് ഫുട്പാത്ത് പൂർണമായും അനധികൃത കച്ചവടക്കാർ കൈയ്യടക്കിയിരിക്കുകയാണ്

നഗരത്തിലെ ചില കുട്ടി നേതാക്കളും നഗരസഭയിലെ കൗൺസിലർമാരുമാണ് ഫുട്പാത്ത് കവടക്കാർക്ക് പിന്നിൽ. ഇവരുടെ ഒത്താശയോടെ നഗരം കച്ചവടക്കാർ കൈയ്യടക്കിയിരിക്കുന്നത്.

എം.എൽ റോസ്, ശാസ്ത്രി റോഡ്, നാഗമ്പടം, തിരുനക്കര, ടി ബി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, തുടങ്ങിയ സ്ഥലങ്ങളിലെയെല്ലാം ഫുട്പാത്ത് അനധികൃത കച്ചവടക്കാർ കൈയ്യടക്കിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ ഏതെങ്കിലും ഫുട്പാത്തിലൂടെ യാത്രക്കാർക്ക് നടക്കാൻകഴിയുമോ?
അതേ സമയം കോട്ടയം ജില്ലയിലെ ചങ്ങനാശേരി, പാലാ, വൈക്കം, കുറവിലങ്ങാട്, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം ഇവിടെ ഒരിടത്തും കോട്ടയം നഗരത്തിലുളളതു പോലെ അനധികൃത ഫുട്പാത്ത് കച്ചവടക്കാരില്ല. അവിടങ്ങളിലെ റവന്യൂ വിഭാഗവും, ആരോഗ്യ വിഭാഗവും ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിക്കുന്നു എന്നാണ് മനസിലാകുന്നത്.

അതുപോലെ വ്യാപാരികളും അനധികൃത കച്ചവടക്കാരെ അനുവദിക്കില്ല.
കോട്ടയത്ത് അതല്ല സ്ഥിതി.
കോട്ടയം നഗരസഭയുടെ തൊട്ടുപിന്നിൽ ടി ബി റോഡിൽ ഫുട്പാത്തിലും കടകൾ പ്രവർത്തിക്കുന്നു. ഉദ്യോഗസ്ഥർക്ക് ഓഫീസിലിരുന്നാൽ കാണാവുന്ന ദൂരത്തിലാണ് ഈ അനധികൃത ഫുട്പാത്ത് കച്ചവടം. എന്തെങ്കിലും നടപടിയെടുക്കാൻ കഴിയുന്നുണ്ടോ.

കഴിഞ്ഞ ദിവസം നാഗമ്പടം
പാർക്കിന് സമീപത്തെ അനധികൃത കട ഒഴിപ്പിക്കാൻ മുനിസിപ്പൽ ജീവനക്കാർ എത്തിയപ്പോൾ തടഞ്ഞത് നഗരത്തിലെ ഒരു കുട്ടി നേതാവാണ്. ജീവനക്കാരെ കൈയേറ്റം ചെയ്യാൻ വരെ ശ്രമം നടത്തി.
ഇതേ സാഹപര്യമാണ് നഗരത്തിലെ അനധികൃത കടകൾ നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർ എത്തുമ്പോൾ ഉണ്ടാകുന്നത്.

ചില കൗൺസിലർമാർ വിളിച്ചു പറയും അവരെ തൊടണ്ട എന്ന്.
ഫുട്പാത്ത് വാടകയ്ക്ക് നൽകി പണമുണ്ടാക്കുന്നവരും നഗരത്തിൽ ഉണ്ട്.
ടിബി റോഡിലെയും ചന്തക്കവലയിലെ ചില തട്ടുകടകളും ഇത്തരത്തിൽ ദിവസ വാടകയ്ക്ക് നൽകിയിട്ടുണ്ട്. സർക്കാരിന്റെ പൊതു നിലം വാടകയ്ക്ക് നൽകി പോക്കറ്റ് നിറയ്ക്കുന്ന ചിലർ കുട്ടി നേതാക്കളുടെ ബിനാമിയാണ്.
കോട്ടയത്ത് അനധികൃത കടക്കാർ വർദ്ധിച്ചതിന് പിന്നിൽ വ്യാപാരി സമൂഹത്തിനും പങ്കുണ്ട്. യഥാസമയം വ്യാപാരി സംഘടനകൾ ഇടപെട്ടിരുന്നുവെങ്കിൽ അനധികൃത കടക്കാർ പെരുകുകയില്ലായിരുന്നു.