കോട്ടയം നഗര മധ്യത്തിൽ ഡ്രാഗൺ ഫ്രൂട്സ് ഒരുക്കുന്ന വിസ്മയ കാഴ്ച: ബേക്കര്‍ സ്‌കൂളിനു സമീപം സിഎസ്‌ഐ സഭയുടെ നാലരയേക്കര്‍ ഡ്രാഗണ്‍ കൃഷിത്തോട്ടം കോട്ടയത്തിന്റെ ആകർഷണം

Spread the love

കോട്ടയം: ബേക്കര്‍ സ്‌കൂളിനു സമീപം സിഎസ്‌ഐ സഭയുടെ നാലരയേക്കര്‍ ഡ്രാഗണ്‍ കൃഷിത്തോട്ടം വിസ്മയക്കാഴ്ചയാണ്. മൂന്നു വര്‍ഷം പ്രായമായ ഓരോ ചെടിയിലും നിറയെ കായ്ഫലം

.താങ്ങുതൂണുകള്‍ക്കു മുകളില്‍ കെട്ടിയ ഉപയോഗശൂന്യമായ ടയറില്‍ നിറയെ ഡ്രാഗണ്‍ വള്ളികള്‍. മുന്‍പ് പച്ചക്കറികൃഷി നടത്തിയിരുന്ന തോട്ടത്തില്‍ ഡ്രാഗണ്‍ ചെടികള്‍ ഒരു സാധ്യതയെന്നോണം നട്ടതാണ്.

നല്ല പരിപാലനയും വളപ്രയോഗവും നല്‍കിയതോടെ ഒന്നാം വര്‍ഷംതന്നെ കായിട്ടു. മേയ് മുതല്‍ നവംബര്‍ വരെയാണ് പൂവിടല്‍ കാലം. ചെടിയില്‍ വേണ്ടതിലേറെ പൂക്കളുണ്ടെങ്കില്‍ കായ്കള്‍ ചെറുതാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനാല്‍ ചെടിയുടെ ആരോഗ്യമനുസരിച്ച്‌ മാത്രമേ പൂക്കള്‍ നിലനിര്‍ത്തുന്നുള്ളൂ. പൂവിടലും വിളവെടുപ്പും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാകും. തോട്ടത്തോടു ചേര്‍ന്ന ഔട്ട്‌ലെറ്റിലും കടകളിലും സിഎസ്‌ഐ പള്ളികളിലും അനുബന്ധ സ്ഥാപനങ്ങളിലുമാണ് വില്‍പന. ഒരു കിലോ ഡ്രാഗണ്‍ പഴം 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.

ശാസ്ത്രീയമായി കൃഷി നടത്തിയാല്‍ ഒരു ചെടിയില്‍ 20 വര്‍ഷത്തോളം വിളവെടുപ്പ് നടത്താം. ഡ്രാഗണ്‍ നടാന്‍ ഏറ്റവും മെച്ചം ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ്. എന്നാല്‍ നന കൊടുക്കാന്‍ സൗകര്യമുണ്ടെങ്കില്‍ ഏതു മാസവും നടാം. കനത്ത മഴയത്തുള്ള സമയത്ത് നടീല്‍ ഒഴിവാക്കുകയാണ് മെച്ചം. കള്ളിമുള്‍ച്ചെടിയുടെ വര്‍ഗമായതിനാല്‍ ഡ്രാഗണ്‍ ഫ്രൂട്ടിന് താരതമ്യേന വെള്ളം കുറച്ചുമതി.