video
play-sharp-fill

കോട്ടയം നഗരസഭാ സെക്രട്ടറിക്കും എൻജിനിയർക്കുമെതിരേ രൂക്ഷ വിമർശനവുമായി കൗൺസിലർമാർ: ഒന്നും ചെയ്യാതെ എൻജിനീയർ: സ്ഥിരം അവധിയെടുത്ത് മുങ്ങുന്നു സെക്രട്ടറി

കോട്ടയം നഗരസഭാ സെക്രട്ടറിക്കും എൻജിനിയർക്കുമെതിരേ രൂക്ഷ വിമർശനവുമായി കൗൺസിലർമാർ: ഒന്നും ചെയ്യാതെ എൻജിനീയർ: സ്ഥിരം അവധിയെടുത്ത് മുങ്ങുന്നു സെക്രട്ടറി

Spread the love

കോട്ടയം :നഗരസഭാ എൻജി നീയറെ സ്ഥലം മാറ്റണമെന്നാവ ശ്യപ്പെട്ട് പ്രമേയം അവതരിപ്പി ക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. അടുത്ത കൗൺസിലിൽ പ്രമേയം അവതരിപ്പിച്ച് സർക്കാരിന് അയയ്ക്കും. കൃത്യനിർവഹണ ത്തിൽ എൻജിനീയർ വീഴ്ചവരുത്തുന്നുവെന്നു കൗൺസിലർമാർ യോഗത്തിൽ ആരോപിച്ചു.

സെക്രട്ടറിക്കെതിരെയും അംഗ ങ്ങൾ വിമർശനമുയർത്തി. സെക്രട്ടറിയുടെ അനാസ്ഥമൂലം വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നായിരുന്നു പരാതി.

നഗരസഭയുടെ ഉടമ സ്ഥതയിലുള്ള മണ്ണുമാന്തി യന്ത്രം അടക്കം വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കേണ്ട സമയമായിരിക്കെ, സെക്രട്ടറി മിക്ക ദിവസങ്ങളിലും അവധിയിൽ പോകുന്നത് ശരിയല്ലെന്നും കൗൺസിലർമാർ വിമർശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെട്രോൾ പമ്പുകൾക്ക് കുടി ശിക തുക നൽകാത്തതാണ് നഗരസഭയ്ക്ക് ഡീസൽ മുടങ്ങാൻ കാരണമെന്ന് അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ വിശദീകരിച്ചു. ഓരോ വിഭാഗത്തിലും പദ്ധതി

വിഹിതം 80% ചെലവഴിക്കാൻ കഴിയാതെ വന്നാൽ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കണമെന്നും ആവശ്യമുയർന്നു. വിവിധ കരാറുകാർക്ക് നൽകാനുള്ള തുക നൽകണമെന്നും അംഗ ങ്ങൾ ആവശ്യപ്പെട്ടു.