
കോട്ടയം: നഗരസഭയുടെ നിലവിലുള്ള കൗൺസിലിന്റെ അവസാന ദിവസമായ ഇന്ന് കടും വെട്ടിനൊരുങ്ങി നഗരസഭയിലെ ഉന്നതൻ .
തിരുനക്കര ബസ് സ്റ്റാന്റിൽ നഗരസഭ ബിൽഡിങ്ങിൽ അടഞ്ഞുകിടക്കുന്ന ബാർ ഹോട്ടൽ തുറക്കാൻ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നതാണ് ഞെട്ടിക്കുന്ന വിവരം.
അവസാന ദിവസമായ ഇന്ന് എല്ലാം ശരിയാക്കി തരാമെന്ന് ബാർ മുതലാളിക്ക് വാക്കു കൊടുത്തിരിക്കുകയാണ് ഈ ഉന്നതൻ. ഇതിന്റെ ഭാഗമായി ചില തിരിമറികൾ നടത്താൻ സാധ്യതയുണ്ട്. അവസാന ദിവസം ആരുമറിയാതെ രഹസ്യമായി ഫയൽ ശരിയാക്കാനാണ് നീക്കം.
അനധികൃത നിർമാണ പ്രവർത്തനം നടത്തിയ ഹോട്ടലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ് ലോട്ടറി കടയിലെ ജീവനക്കാരൻ മരിച്ചതിനെ തുടർന്നാണ് ഹോട്ടൽ അടച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ ഉന്നതൻ അടക്കം പലർക്കും കൈക്കൂലി നൽകിയാണ് ഹോട്ടലിൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നത് നേരത്തേ പുറത്തുവന്നതാണ്. മാധ്യമങ്ങളിൽ ഇതു വാർത്തയാവുകയും ചെയ്തിരുന്നു.
എന്നിട്ടും വഴിവിട്ടുള്ള നടപടികളാണ് നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. വാടകയിൽ അടക്കം വൻ ഇളവ് നൽകി വഴിവിട്ടു സഹായിക്കുകയും ചെയ്തു. യഥാർത്ഥ വാടകയിലും വളരെ കുറച്ചാണ് ഹോട്ടലിന് വാടക ചുമത്തിയത്. ഇതെല്ലാം അഴിമതിയാണന്ന് നഗരത്തിൽ പാട്ടായതാണ്.
തിരുനക്കര ഷോപ്പിംഗ് കോപ്ലക്സ് കെട്ടിടത്തിൽ ഉൾപ്പെട്ടതാണ് ബാർ ഹോട്ടൽ സ്ഥിതി ചെയ്യുന്ന കെട്ടിടവും. ബലക്ഷയത്തിന്റെ പേരിൽ ഷോപ്പിംഗ് കോംപ്ലക്സ് പൊളിക്കാൻ കോടതി വിധി വന്നെങ്കിലും ബാർ ഹോട്ടൽ പൊളിച്ചില്ല.
ഇതെല്ലാം ഹോട്ടൽ മുതലാളിയെ സഹായിക്കാൻ ഉന്നതന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ ആയിരുന്നു.
ഏറ്റവും ഒടുവിൽ ഇറങ്ങിപ്പോകും മുൻപ് ഹോട്ടൽ തുറക്കാനുള്ള ലൈസൻസ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്നാണ് പുറത്തു വരുന്ന വിവരം




