video
play-sharp-fill

കോട്ടയം നഗരസഭ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു: ഒരു പദ്ധതി പോലുമില്ല: ആശാ വർക്കർമാർക്ക് പ്രതിമാസം 2000 രൂപ കെടുക്കാൻ നിർദേശം: ബജറ്റ് അവതരണത്തിനിടെ ഭരണ പ്രതിപക്ഷത്തെ വിമർശിച്ച് വൈസ് ചെയർമാൻ

കോട്ടയം നഗരസഭ 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു: ഒരു പദ്ധതി പോലുമില്ല: ആശാ വർക്കർമാർക്ക് പ്രതിമാസം 2000 രൂപ കെടുക്കാൻ നിർദേശം: ബജറ്റ് അവതരണത്തിനിടെ ഭരണ പ്രതിപക്ഷത്തെ വിമർശിച്ച് വൈസ് ചെയർമാൻ

Spread the love

കോട്ടയം: പുതിയ ഒരു പദ്ധതിയുമില്ലാതെ കോട്ടയം നഗരസഭയുടെ 2025-26 വർഷത്തെ ബജറ്റ്. 210.73 കോടി വരവും 159.95 കോടി ചെലവും 50.77 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയർമാൻ ബി.ഗോപകുമാർ അവതരിപ്പിച്ചു.

2025 – 26 വർഷത്തേക്ക് ഒരു പദ്ധതി പോലും അവതരിപ്പിച്ചില്ല. ആശാ പ്രവർത്തകർക്ക് പ്രതിമാസം
2000 രൂപ ഇൻസെന്റീവ് നൽകണമെന്ന നിർദേശം മാത്രമാണ് കൗൺസിൽ പരിഗണനയ്ക്കായി അവതരിപ്പിച്ചത്.

രാഷ്ട്രീയമായും വ്യക്തിപരമായും തന്നെ തേജോവദം ചെയ്യാനാണ് ചില കൗൺസിലർമാർ ശ്രമിച്ചതെന്ന് ഗോപകുമാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായത്തെ പോലും മാനിക്കാതെ
ഗുണ്ടാ ശൈലിയിൽ കയ്യേറ്റം ചെയ്ത് തന്നെ ദേഹോപദ്രവം ഏൽപ്പിച്ചവരും സംസ്കാര ശൂന്യവും ആയ പദപ്രയോഗങ്ങളിലൂടെ എല്ലാ കൗൺസിൽ യോഗങ്ങളിലും തന്നെ നിരന്തരം

അധിക്ഷേപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരുമായുള്ള ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ചില കൗൺസിലർമാര ജനങ്ങൾ തിരിച്ചറിയട്ടെയെന്നും ബജറ്റ് പ്രസംഗത്തിൽ ഗോപകുമാർ പറഞ്ഞു.

ബജറ്റ് പ്രസംഗം കഴിഞ്ഞ് പുറത്തിറങ്ങിയ ഭരണകക്ഷി മെമ്പർമാർ പോലും ബജറ്റ് പ്രസംഗത്തെ രൂക്ഷമായി വിമർശിച്ചു.. കോട്ടയത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന് കൗൺസിലർമാർ വിമർശിച്ചു.

രാവിലെ 11 -ന് തുടങ്ങേണ്ട ബജറ്റ് 11.30-നാണ് ആരംഭിച്ചത്.
യോഗത്തിൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ ആമുഖപ്രസംഗം നടത്തി.