
കോട്ടയം: കോട്ടയം നഗരസഭയില്‍നിന്ന് മുൻ ക്ലർക്ക് അഖില്‍ സി. വർഗീസ് തട്ടിയെടുത്ത പണം കൊണ്ട് വാങ്ങിയ ഏഴ് സെന്റ് സ്ഥലം അറ്റാച്ച് ചെയ്യാനുള്ള നടപടികള്‍ വിജിലൻസ് പൂർത്തിയാക്കി.
പ്രതി വാങ്ങിയ സ്വർണത്തിൻ്റെ രേഖകളും അടച്ചുതീർത്ത വായ്‌പയുടെ വിവരങ്ങളും ശേഖരിച്ചു. പ്രതിയെ ഇന്നു കൊല്ലത്തെ വീട്ടിലും ഒളിവില്‍ കഴിഞ്ഞ കൊല്ലത്തെ ലോഡ്ജിലുമെത്തിച്ച് തെളിവെടുക്കും.
തുടർന്ന് വൈകീട്ട് കോടതിയില്‍ ഹാജരാക്കും. പ്രതിയെ ഇന്നലെ കോട്ടയം നഗരസഭയില്‍ എത്തിച്ച് തെളിവെടുത്തിരുന്നു.
ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കോട്ടയം നഗരസഭാ ഓഫീസിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.ഇതൊന്നും വലിയ കാര്യമല്ലെന്ന
മട്ടിലായിരുന്നു പ്രതി ഉദ്യോഗസ്ഥരോട് തട്ടിപ്പ് രീതികള്‍ വിവരിച്ചത്.
ഓഫീസിലെ കംപ്യൂട്ടറില്‍ തട്ടിപ്പ് നടത്തിയ രീതികള്‍ വിവരിച്ചത്. ഓഫീസിലെ കംപ്യൂട്ടറില്‍ തട്ടിപ്പ് നടത്തിയ രീതി പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് കാട്ടിക്കൊടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭയിലെ പെൻഷൻകാരുടെ പട്ടികയില്‍ അമ്മയുടെ പേര് ഉള്‍പ്പെടുത്തി പെൻഷൻ തുക ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയായിരുന്നു പണം തട്ടിയെടുത്തത്.
പ്രതി പണം വകമാറ്റാനുപയോഗിച്ച രേഖകള്‍ പെൻഷൻകാരുടെ പട്ടിക, ഇ-മെയില്‍ വിവരങ്ങള്‍ തുടങ്ങിയവ അന്വേഷണസംഘം ശേഖരിച്ചു.
തെളിവെടുപ്പിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് വിജിലൻസ് കോടതി അനുവദിച്ചിട്ടുള്ളത്. 2020 മാർച്ച് മുതല്‍ 2023 വരെയുള്ള കാലയളവിലാണ് പ്രതി കോട്ടയം നഗരസഭയില്‍ ജോലി നോക്കിയിരുന്നത്. ഇതിനിടെയായിരുന്നു തട്ടിപ്പ്.
തട്ടിപ്പ് പുറത്തായതോടെ ഒളിവില്‍പ്പോയ ഇയാളെ ഓഗസ്റ്റ് 27 നാണ് കൊല്ലത്തുനിന്ന് വിജിലൻസ് പിടികൂടിയത്.
കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.
വിജിലൻസ് കോട്ടയം ഡിവൈ.എസ്‍.പി വി.ആർ. രവികുമാർ, ഇൻസ്പെക്ടർ മഹേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണവും തെളിവെടുപ്പും.