video
play-sharp-fill

കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: സമാന തട്ടിപ്പ് മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ടോ എന്നു സംശയം: കേരളത്തിലെ മറ്റ് നഗരസഭകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സർക്കാർ ഉത്തരവ്

കോട്ടയം നഗരസഭയിലെ 211 കോടിയുടെ തട്ടിപ്പ്: സമാന തട്ടിപ്പ് മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ടോ എന്നു സംശയം: കേരളത്തിലെ മറ്റ് നഗരസഭകളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് സർക്കാർ ഉത്തരവ്

Spread the love

കോട്ടയം: കോട്ടയം നഗരസഭയിൽ ചെക്ക് , ഡ്രാഫ്റ്റുകളുമായി പണം അടക്കാനായി രസീതു നൽകി കൈപ്പറ്റിയ രേഖകൾ ബാങ്കുകളിൽ എത്താതെ 2 11 കോടി രൂപാ അപഹരിക്കപ്പെട്ട മാതൃകയിൽ മറ്റു നഗരസഭകളിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നു് പരിശോധിക്കാൻ സർക്കാർ

ഉത്തരവായി.എ.ക്ലാസ്സ് നഗരസഭകളിൽ ഒരു മാസത്തിനകം പ്രത്യേക പരിശോധന പൂർത്തിയാക്കാൻ സംസ്ഥാന വ്യാപകമായി ഇരുപത്തിഒന്നു നഗരസഭകളിലേക്കായി പ്രത്യേക ഓഡിറ്റ് ടീമിനെ ചുമതലപ്പെടുത്തി തദ്ദേശഭരണ വകുപ്പ് ഡയറക്ടർ സാംബശിവറാവു ഐ എ എസ് ഉത്തരവിറക്കി.

കോട്ടയം നഗരസഭയിൽ തട്ടിപ്പു നടന്നിട്ടില്ലന്നും ക്ലറിക്കൽ പിശകു മാത്രമാണു സംഭവിച്ചതെന്നും വാദിച്ചിരുന്ന ഭരണ സമിതിയുടെ വിശദീകരണം തള്ളിക്കൊണ്ട്
സംസ്ഥാന തല പരിശോധനാ സംഘം കണ്ടെത്തിയ കൂടുതൽ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണു് സർക്കാരിൻ്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുനിസിപ്പാലിറ്റികൾ പ്രത്യേക വിഭാഗമായാണു് പ്രവർത്തിച്ചിരുന്നത്.പഞ്ചാത്തു വകുപ്പുമായി ബന്ധമുണ്ടായിരുന്നില്ല. രണ്ടു വകുപ്പുകളും യോജിപ്പിച്ച് ഡയറക്ടറേറ്റ് രൂപീകരിച്ചതോടെയാണു് കോട്ടയം നഗരസഭയിലെ തട്ടിപ്പ് പുറത്തുവന്നത്. അതിൻ്റെ തുടർ പരിശോധന സംസ്ഥാനമാകെ വ്യാപിപ്പിക്കുന്നതിലൂടെ ഈ തട്ടിപ്പു രീതിയിലൂടെ കോടികൾ മറ്റു നഗരസഭകളിലും നടന്നിട്ടുണ്ടോ എന്നറിയാനാകും.

കോട്ടയം നഗരസഭയിലെ തട്ടിപ്പിനെതിരെ എൽഡിഎഫ് നടത്തിയ പോരാട്ടത്തിൻ്റെ ആദ്യ വിജയമാണിതെന്നു് സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ പറഞ്ഞു. ഈ തട്ടിപ്പിൻ്റെ വിവരങ്ങൾ മറച്ചുവയ്ക്കാനും നിസ്സാരവല്ലരിക്കാനും യു ഡി എഫ് നിരന്തരം
ശ്രമിക്കുകയായിരുന്നു.

അതിനാണ് തിരിച്ചടിയേറ്റത്. തട്ടിപ്പിനു കൂട്ടുനില്ക്കുന്ന ബി ജെ പിയുടെ നയം പരിഹാസ്യമാണെന്നും
അനിൽ കുമാർ ആരോപിച്ചു.