video
play-sharp-fill

കോട്ടയം നഗരസഭ കുളം തോണ്ടി 3 കോടിയുമായി മുങ്ങിയ പ്രതിയെ സ്ഥലം മാറ്റി രക്ഷപ്പെടുത്താൻ നീക്കം: തദ്ദേശ വകുപ്പിന്റെ സ്ഥലം മാറ്റ പട്ടികയിൽ പ്രതി അഖിൽ സി വർഗീസും: തന്ത്രപരമായ നീക്കത്തിന് പിന്നിലാര്? ക്രൈംബ്രാഞ്ചിനെ ഒളിച്ചു നടക്കുന്ന പ്രതി എങ്ങനെ സ്ഥലം മാറ്റ പട്ടികയിൽ ഇടം നേടി?

കോട്ടയം നഗരസഭ കുളം തോണ്ടി 3 കോടിയുമായി മുങ്ങിയ പ്രതിയെ സ്ഥലം മാറ്റി രക്ഷപ്പെടുത്താൻ നീക്കം: തദ്ദേശ വകുപ്പിന്റെ സ്ഥലം മാറ്റ പട്ടികയിൽ പ്രതി അഖിൽ സി വർഗീസും: തന്ത്രപരമായ നീക്കത്തിന് പിന്നിലാര്? ക്രൈംബ്രാഞ്ചിനെ ഒളിച്ചു നടക്കുന്ന പ്രതി എങ്ങനെ സ്ഥലം മാറ്റ പട്ടികയിൽ ഇടം നേടി?

Spread the love

കോട്ടയം: കോട്ടയം നഗരസഭയിൽ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തി സസ്പെൻഷനിൽ കഴിയുന്ന ക്ലാർക്കിനെ സ്ഥലം മാറ്റി രക്ഷപ്പെടുത്താൻ നീക്കം. പെൻഷൻ തട്ടിപ്പ് പ്രതി അഖിൽ സി വർഗീസ് ആണ് സ്ഥലം മാറ്റ പട്ടികയിൽ ഇടം പിടിച്ചത്. സസ്പെൻഷൻ കാലയളവ് പോലും കഴിയുന്നതിനു മുൻപേ യാണ് ഇയാളെ സ്ഥലം മാറ്റി കേസിന്റെ ഗൗരവം കുറച്ച് രക്ഷപ്പെട്ടത്താൻ നീക്കമുള്ളത്.

പോലീസ് കേസിൽ ഇയാൾ ഇപ്പോഴും ഒളിവിൽ കഴിയുന്ന പ്രതിയാണ്. അങ്ങനെയുള്ള പ്രതിയാണ് തദ്ദേശ ജോയിൻ്റ് ഡയറക്ടർ പുറത്തിറക്കിയ സ്ഥലം മാറ്റ പട്ടികയിൽ ഉൾപ്പെട്ടത്.

എൽ എസ് ജിഡി  ജോയിൻ്റ് ഡയറക്ടറുടെ ഉത്തരവിൻ്റെ പകർപ്പ് പുറത്ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6 മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യപ്പെട്ട അഖിലിൻ്റെ സസ്പെൻഷൻ
കാലയളവ് പൂർത്തിയായിട്ടില്ല.
ഓദ്യോഗിക കേസിൽ
2.39 കോടി തട്ടിയ ഇയാളെ  പിടികൂടാൻ  സാധിക്കാത്തതിനെ തുടർന്ന്  ക്രൈം ബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസുംപുറപ്പെടുവിച്ചിരുന്നു .

അതായത് സാമ്പത്തിക തിരിമറി കേസിൽ പ്രതി ,സസ്പെൻഷൻ. ലുക്ക്ഔട്ട് നോട്ടീസ് ഇത്രയും നടപടികൾ നേരിടുന്ന ഒരാളുടെ പേര് സ്ഥലംമാറ്റ പട്ടികയിൽ അറിയാതെ ഉൾപ്പെട്ടു എന്നു പറഞ്ഞാൽ ആരാണ് വിശ്വസിക്കുക ?

അതേ സമയം സാങ്കേതിക നടപടി മാത്രമെന്നാണ് തദ്ദേശ വകുപ്പിൻ്റെ വിശദീകരണം.
എന്നാലിത് ബോധപൂർവം ഉൾപ്പെടുത്തി രക്ഷപ്പെടുത്താനുള്ള തന്ത്ര പരമായ നീക്കമാണന്ന് ആരോപണമുണ്ട്.

കോട്ടയത്ത് തട്ടിപ്പു നടത്തിയ അഖിൽ വൈക്കത്തേക്ക് സ്ഥലം മാറ്റം വാങ്ങി പോയശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇപ്പോൾ
വൈക്കത്തു നിന്നും ചങ്ങനാശ്ശേരി നഗരസഭയിലേക്ക് മാറ്റം നൽകാനായിരുന്നു നീക്കം.

കോട്ടയം :നഗരസഭയിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൂന്നു മുന്നണികളും രാഗത്തുവന്നിരുന്നു. യുഡിഎഫ് കളക്ടറേറ്റിനു മുന്നിലും എൽഡിഎഫ്, ബിജെപി എന്നിവർ നഗരസഭയിലുമാണ് സമരം നടത്തിയത്.

സംരക്ഷിക്കാൻ പിന്നിൽ ചിലർ ഉണ്ടായതു കൊണ്ടാണ് ജോലി ചെയ്‌ത എല്ലായിടത്തും തട്ടിപ്പുമായി ഒരാൾ വിലസിയതെന്നു കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽഎ , ഡിസിസി പ്രസിഡന്റ്റ് നാട്ടകം സുരേഷ്, ഫിലിപ് ജോസഫ്, തോമസ് കല്ലാടൻ, എസ്.രാജീവ്, എം.പി.സ്
ന്തോഷ് കുമാർ തുടങ്ങിയവർ ആരോപിച്ചു.

എൻ ജി ഒ യൂണിയൻ അംഗമായ അഖിലിനെ യൂണിയൻ സഹായിക്കുന്നു എന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.
കോട്ടയം നഗരസഭയിലെ പെൻഷൻ വിഭാഗത്തിലാണ് തട്ടിപ്പ് നടത്തിയത്. മാസാമാസം പെൻഷൻ

തുക അഖിലിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചാണ് തട്ടിപ്പ് തുടങ്ങിയത്. നിരവധി പേരുടെ പെൻഷൻ തുക ഇങ്ങനെ തട്ടിയെടുത്തു.തട്ടിപ്പ് പിടികൂടാതിരിക്കാൻ ഫയലുകളും നശിപ്പിച്ചു. ഫയൽ നഷ്ടമായതോടെ കോട്ടയം നഗരസഭയിലെ പെൻഷൻ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

പ്രതിയെ പോലീസ് അന്വേഷിക്കുന്നതിനിടെയാണ് അയാൾക്ക് സ്ഥലം മാറ്റം നൽകാൻ സർക്കാർ തന്നെ നടപടി സ്വീകരിക്കുന്നത് എന്നതാണ് വിരോധാഭാസം. പോലീസ് അന്വേഷിച്ചു നടക്കുന്ന പ്രതി എവിടെയെന്ന് തദ്ദേശ വകുപ്പിനോട് ചോദിക്കേണ്ട സ്ഥിതിയാണുള്ളത്.