കോട്ടയം നഗരത്തിൽ പുലർച്ചെ മിനിലോറി കാറിൽ ഇടിച്ച് അപകടം: ആർക്കും പരിക്കില്ല: കാർ തകർന്നു

Spread the love

കോട്ടയം: നഗര മധ്യത്തിൽ പുലർച്ചെ മിനിലോറി കാറിൽ ഇടിച്ചു മറിഞ്ഞു. ആർക്കും പരിക്കില്ല. കാറിന്റെ മുൻഭാഗം തകർന്നു . ഇന്നു പുലർച്ചെ 3 മണിയോടെയാണ് അപകടം.

പോസ്റ്റ് ഓഫീസ് റോഡ് വഴി വന്ന കാർ ആകാശ പാതയുടെ അടിയിലൂടെ ശാസ്ത്രീ റോഡിലേക്ക് തിരിഞ്ഞപ്പോൾ എം.സി.റോഡിലൂടെ ബേക്കർ ജംഗ്ഷൻ ഭാഗത്തു നിന്നെത്തിയ മിനിലോറി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ മിനി ലോറി തകിടം മറിഞ്ഞു. നഗരത്തിൽ ഉണ്ടായിരുന്ന പോലീസ് അപ്പോൾ തന്നെ സ്ഥലത്തെത്തി. കാറിന്റെ മുൻഭാഗം തകർന്നു. ഇരു കൂട്ടർക്കും പരാതിയില്ലന്ന് പറഞ്ഞതിന്നാൽ കേസെടുത്തില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറിഞ്ഞ ലോറി അപ്പോൾ ക്രെയിൻ വരുത്തി ഉയർത്തി കൊണ്ടുപോയി.
പോസ്റ്റ് ഓഫീസ് റോഡ് വഴി വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെ ട്രാഫിക്

പോലിസ് നിൽക്കുന്ന റൗണ്ടാന ചുറ്റിയാണ് ശാസ്ത്രി റോഡിലേക്ക് പോകേണ്ടത്.എന്നാൽ കാർ തെറ്റായ ദിശയിലൂടെ ശാസ്ത്രീ റോഡിലേക്ക് പ്രവേശിച്ചതാണ് അപകട കാരണം.