play-sharp-fill
കോട്ടയം നഗര മധ്യത്തിൽ ശാസ്ത്രി റോഡിൽ കാറിനു പിന്നിൽ ഓട്ടോയിടിച്ച് 2 പേർക്ക് പരിക്ക്: അപകടം ഉച്ചയ്ക്ക് 1.45-ന്: ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചതാണ് അപകടത്തിന് കാരണം

കോട്ടയം നഗര മധ്യത്തിൽ ശാസ്ത്രി റോഡിൽ കാറിനു പിന്നിൽ ഓട്ടോയിടിച്ച് 2 പേർക്ക് പരിക്ക്: അപകടം ഉച്ചയ്ക്ക് 1.45-ന്: ഇൻഡിക്കേറ്റർ ഇടാതെ കാർ തിരിച്ചതാണ് അപകടത്തിന് കാരണം

കോട്ടയം: നഗര മധ്യത്തിൽ കാറിനു പിന്നിൽ ഓട്ടോ ഇടിച്ചു മറിഞ്ഞ് 2 പേർക്ക് പരിക്ക്. ഇന്നുച്ചയ്ക്ക് 1.45 – ന് ശാസ്ത്രീ റോഡിലായിരുന്നു അപകടം.

പി.ടി. ചാക്കോ പ്രതിമയുടെ ഭാഗത്തു നിന്ന് വരികയായിരുന്നു കാറും ഓട്ടോ റിക്ഷയും. മുന്നിൽ

വന്ന കാർ ഇൻഡിക്കേറ്റർ ഇടാതെ വലത്തേക്ക് തിരിച്ചതോടെ പിന്നിലൂടെ വന്ന ഓട്ടോ കാറിനു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നിലിടിച്ച് ഡിവൈഡറിലേക്ക് മറിഞ്ഞു. ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്ക്. ഇവരെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കോടിമത സ്വദേശിയായ യുവതിയാണ്

കാർ ഓടിച്ചിരുന്നത്. അപകടം നടന്നയുടൻ പോലീസ് എത്തി. സ്ഥലത്തുണ്ടായിരുന്നവരുടെ

സഹായത്തോടെ ഓട്ടോ റിക്ഷാ സ്ഥലത്തു നിന്ന് മാറ്റിയിട്ട് ഗതാഗത തടസം ഒഴിവാക്കി.

ശാസ്ത്രി റോഡ് സ്ഥിരം അപകട മേഖലയായി മാറുകയാണ്.