
കോട്ടയം: നാഗമ്പടത്തെത്തുന്ന യാത്രക്കാരുടെ ആ”ശങ്ക”യ്‌ക്കു പരിഹാരമാകുന്നു. മാസങ്ങളായി അടഞ്ഞു കിടക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷന്‍ ഉടന്‍ തുറക്കും.
ദിനംപ്രതി നൂറുകണക്കിനു യാത്രക്കാര്‍ വന്നു പോകുന്ന സ്‌റ്റാന്റിലാണ് നിലവില്‍ പ്രാഥമിക സൗകര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണ്.
മഴയ്‌ക്കൊപ്പം മാലിന്യം സ്‌റ്റാന്റിലൂടെ പരന്നൊഴുകിയതിനെ തുടര്‍ന്നാണ് ആറ് മാസം മുന്‍പ് കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചത്. സ്‌റ്റാന്റിലെത്തുന്ന യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും പുറമേ, ഹോട്ടലുകള്‍, വ്യാപാരസ്‌ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും പ്രാഥമിക കൃത്യം നിറവേറ്റാന്‍ ആശ്രയിച്ചിരുന്നത് കംഫര്‍ട്ട് സ്‌റ്റേഷനെയായിരുന്നു.
മാലിന്യം ഉള്‍കൊള്ളാന്‍ നിലവിലെ ടാങ്കിന് വലിപ്പമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ടാങ്കില്‍ നിന്നും പുറത്തേക്ക് ഒഴുകുന്ന മാലിന്യം സ്‌റ്റാന്‍ഡിന്റെ വശത്തുള്ള ഓടവഴി റെയില്‍ പാളങ്ങള്‍ക്കിടയിലൂടെ മറുഭാഗത്തേക്ക് ഒഴുക്കിവിടുകയായിരുന്നു കരാറുകാര്‍ ചെയ്‌തിരുന്നത്. പാളം ഇരട്ടിപ്പിക്കലിന് ശേഷം ഈ മാര്‍ഗം ഇല്ലാതെയായി. പിന്നീട,് ഇങ്ങനെ നിറയുന്ന മാലിന്യം കരാറുകാരന്‍ ടാങ്കര്‍ ലോറിയില്‍ കൊണ്ടുപോയി സംസ്‌കരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, നടത്തിപ്പുകാരനുമായുള്ള കരാര്‍ അവസാനിച്ച ശേഷം സാങ്കേതിക കാരണങ്ങളാല്‍ അത് പുതുക്കാന്‍ കഴിഞ്ഞില്ല ഇതോടെയാണ് നഗരസഭ ഏറ്റെടുത്തത്.
സ്‌റ്റാന്‍ഡിന് പുറത്തുള്ള ഒരു ടോയ്‌ലെറ്റ് മുറിയും, സ്‌റ്റാന്‍ഡ് സ്‌ഥിതി ചെയ്യുന്ന നഗരസഭ ഷോപ്പിംഗ് കോംപ്‌ളക്‌സിലെ മൂന്ന് ടോയ്‌ലെറ്റ് മുറിയും പ്രവര്‍ത്തിപ്പിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാനായിരുന്നു നഗരസഭയുടെ നീക്കം. എന്നാല്‍, ഇത് പ്രായോഗികമായില്ല. ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലേക്ക് കയറാന്‍ പ്രായമാര്‍ക്ക് സാധിക്കാതെ വന്നതും പ്രതിസന്ധിയായി.
നിലവിലുള്ള കംഫര്‍ട്ട് സ്‌റ്റേഷന് മുകളിലായി എട്ട് പുതിയ ടോയ്‌ലെറ്റ് മുറികള്‍ നിര്‍മ്മിക്കാനാണ് തീരുമാനം.സെപ്‌ടിക് ടാങ്ക് പുനര്‍നിര്‍മ്മിക്കും. മഴക്കാലത്തും തടസമില്ലാത്ത രീതിയില്‍ ഉപയോഗിക്കാനുള്ള ക്രമീകരണം ചെയ്യും. ടോയ്‌ലെറ്റ് മുറികള്‍ക്ക് സമീപം സാമൂഹ്യ വിരുദ്ധര്‍ തമ്ബടിക്കുന്നത് തടയാന്‍ പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്‌ഥാപിക്കാനും തീരുമാനമുണ്ട്



