
കോട്ടയം: കോട്ടയം നഗരം വൃത്തിയുള്ള നഗരമായി മാറ്റുമെന്ന് പുതിയ ചെയർമാൻ എം.പി. സന്തോഷ് കുമാർ . തന്റെ വികസന കാഴ്ചപ്പാടുകൾ അദ്ദേഹം വിവരിച്ചു.
വെളിച്ചമുള്ള, വൃത്തിയുള്ള, പുതിയ കാലഘട്ടത്തിലെ പുതുതലമുറയ്ക്ക് യോജിച്ച രീതിയിലുള്ള ഒരു നഗരവികസനമാണ് സന്തോഷ്കുമാര് ലക്ഷ്യംവയ്ക്കുന്നത്.
സുസ്ഥിരമായ ഭരണവും വികസിത കോട്ടയവുമാണ് സന്തോഷ്കുമാറിന്റെ ലക്ഷ്യം. കോട്ടയം നഗരത്തിന്റെ വികസന സ്വപ്നങ്ങളും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അദ്ദേഹം പങ്കുവയ്ക്കുന്നു.
മാലിന്യം സംസ്കരിക്കും നഗരത്തിൽ എല്ലായിടത്തും വെളിച്ചമെത്തിക്കും’

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരവും നഗരപ്രദേശങ്ങളും വെളിച്ചമുള്ളതാക്കും. വെളിച്ചമില്ലാത്ത ഒരു വഴിപോലും നഗരത്തിലുണ്ടാവില്ല
വൃത്തിയുള്ള നഗരത്തിനാണ് പ്രഥമ പരിഗണന. മാലിന്യസംസ്കരണം ആധുനികരീതിയിലാക്കും. ഉറവിട മാലിന്യ സംസ്കരണത്തിനു പ്രധാന്യം നല്കും.. അതേപോലെ സ്ത്രീകൾക്കും കുട്ടികൾക്കും ഭയരഹിതരമായി പകലും രാത്രിയിലും നഗരത്തിൽ സഞ്ചരിക്കാന് കഴിയുന്ന സുരക്ഷയ്ക്കും വലിയ പ്രധാന്യം നല്കും.
തിരുനക്കരുടെ പ്രതാപം വീണ്ടെടുക്കും:
തിരുനക്കരയുടെ പ്രതാപം വീണ്ടെടുക്കുന്ന വിധത്തിൽ ആധുനിക രീതിയിലുള്ള ബസ്ബേയും വാണിജ്യ സമുച്ചയവും നിര്മിക്കും. കോട്ടയം നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായി ഇതു മാറും.
നെഹ്റു സ്റ്റേഡിയം നവീകരിക്കുന്നതിന്
കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ സഹകരണം തേടും.
നെഹ്റു സ്റ്റേഡിയത്തിന്റെ നിലവിലെ ശോച്യാവസ്ഥ പരിഹരിക്കും. കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ സഹകരണത്തോടെ ആധുനിക സ്റ്റേഡിയമാണ് ലക്ഷ്യം. ഒപ്പം നഗരവാസികള്ക്ക് വ്യായാമത്തിന് ഒരിടംകൂടി ഇവിടെയൊരുക്കും. നഗരത്തിന്റെ വിവിധ പ്രദേശങ്ങളില് ടര്ഫുകളും നിര്മിക്കും.
മുനിസിപ്പല് പാർക്ക്
നഗരത്തിലെത്തുന്നവര്ക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള ഇടമായി പാര്ക്ക് മാറ്റും.
കുര്യന് ഉതുപ്പ് റോഡിലെ മുനിസിപ്പല് പാര്ക്ക് കുട്ടികളുടെ പാര്ക്ക് എന്നതിലുപരിയായി ഒരു പൊതു ഇടമാക്കി മാറ്റും. നഗരത്തിലെത്തുന്നവര്ക്ക് വിശ്രമിക്കാനും സമയം ചെലവഴിക്കാനുമുള്ള ഇടമായി പാര്ക്ക് മാറ്റും.
നാഗമ്ബടം ബസ്സ്റ്റാൻഡിലെ പ്രധാന കംഫരർട്ട് സ്റ്റേഷൻ ഉടൻ തുറക്കും.
നിലവിൽ നാഗമ്ബടം, കഞ്ഞിക്കുഴി, ഇല്ലിക്കല് എന്നിവിടങ്ങളില് ടേക്ക് എ ബ്രേക്ക് ഉണ്ട്. എന്നാല്, നാഗമ്ബടം ബസ്സ്റ്റാന്ഡിലെ പ്രധാന കംഫര്ട്ട് സ്റ്റേഷന് നാളുകളായി ഉപയോഗശൂന്യമാണ്. ഇത് ഉടന് തുറക്കും. ഒപ്പം അവിടെയുള്ള കൂട്ടുകാരി ശൗചാലയവും നന്നാക്കിയെടുക്കും. നഗര പ്രദേശങ്ങളില് കൂടുതല് ടേക്ക് എ ബ്രേക്ക് തുറക്കാന് നടപടിയെടുക്കും
ഫുട്പാത്ത് നവീകരിക്കും : കച്ചവടക്കാര്ക്ക് പുതിയ സംവിധാനം
നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഫുട്പാത്തുകള് നവീകരിക്കുകയും സൗന്ദര്യവത്കരിക്കുകയും ചെയ്യും. ഇവിടെയുള്ള വഴിയോര കച്ചവടക്കരെ കാല്നടയാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില് കിയോസ്കുകള് നല്കി പുനരധിവസിപ്പിക്കും.
നാട്ടകത്ത് പുതിയ സോണല് ഓഫീസ്
നാട്ടകം സോണല് ഓഫീസിനോട് ചേര്ന്നുള്ള ഹാളില് അടിസ്ഥാനസൗകര്യങ്ങള് നിര്മിച്ച് എത്രയും വേഗം തുറക്കും. ഒപ്പം അവിടെ ഓഫീസ് ആവശ്യത്തിനായുള്ള കൂടുതല് കെട്ടിടസൗകര്യവും നിര്മിക്കും.
കായലിന്റെ ആഴംകൂട്ടാനുള്ള വഴി കണ്ടെത്തും.
മഴക്കാലത്ത് നഗരപ്രദേശങ്ങളില് വെള്ളപ്പൊക്കം രൂക്ഷമാണ്. ഇതിനായി പ്രളയരഹിത കോട്ടയം പദ്ധതി പ്രകാരം നഗരപ്രദേശങ്ങളില് വെള്ളം കയറാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കും. നിലവില് മീനച്ചിലാര്, കൊടൂരാര് എന്നിവയേക്കാള് വേമ്ബനാട് കായല് ഉയര്ന്നുനില്ക്കുന്നതിനാല് വെള്ളം ഒഴുകിപ്പോകാന് മാര്ഗമില്ല. അതിനാല് കായലിന്റെ ആഴംകൂട്ടാനുള്ള വഴി കണ്ടെത്തും.
തെരുവുനായ ഇല്ലാത്ത കോട്ടയം ലക്ഷ്യം.
തെരുവുനായ്ക്കളില്ലാത്ത നഗരമാക്കി കോട്ടയത്തെ മാറ്റാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ പദ്ധതികള്ക്കു പുറമേ എല്ലാ വകുപ്പുകളുമായി ചേര്ന്നും ജില്ലാ ഭരണകൂടവുമായി ചര്ച്ചചെയ്ത് പരിഹാരം കാണും.



