
കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തില്‍ 113ാമത് ഉത്സവം ജനുവരി 23 മുതല്‍ 30 വരെ നടക്കും.
എല്ലാ ദിവസവും രാവിലെ പതിവ് ക്ഷേത്രചടങ്ങുകള്‍. 23ന് രാവിലെ 9ന് മൃത്യുഞ്ജയഹോമം, 11.30ന് കലശാഭിഷേകം, വൈകിട്ട് 6.45ന് ഗുരുദേവ പ്രതിഷ്ഠാവാർഷികം,
തുടർന്ന് കുമരകം ഗോപാലൻ തന്ത്രിയുടെയും മേല്‍ശാന്തി കുമരകം രജീഷ് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തില്‍ കൊടിയേറ്റ്, വൈകിട്ട് 8ന് ഉത്സവ സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ദേശീയ ഫിലിം അവാർഡ് ജേതാവ് വിജയരാഘവനെ ആദരിക്കും.
ജില്ലാ കളക്ടർ ചേതൻകുമാർ മീണ ചികിത്സാ സഹായവിതരണം നടത്തും. കോട്ടയം യൂണിയൻ കണ്‍വീനർ സുരേഷ് പരമേശ്വരൻ ഉത്സവസന്ദേശം നല്‍കും. ജോയ് ആലുക്കാസ് അസി.മാനേജർ ഡിലിൻ ഡേവിസ് ഡയാലിസിസ് കിറ്റ് വിതരണം നടത്തും. കോട്ടയം യൂണിയൻ ജോയിന്റ് കണ്‍വീനർ വി.ശശികുമാർ മുഖ്യപ്രഭാഷണം നടത്തും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ദിര രാജപ്പൻ, ലിനീഷ് ടി.ആക്കളം എന്നിവർ പങ്കെടുക്കും. എസ്.ദേവരാജൻ സ്വാഗതവും എസ്.ഡി അശോക് ബാബു നന്ദിയും പറയും. 24ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര (വടക്കൻ മേഖല) മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ.സംഗീത വിശ്വനാഥ് ആദ്യതാലം കൈമാറും.
തിരുവരങ്ങില്‍ തെക്കൻമേഖല കലാപരിപാടികള്‍ പി.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 25ന് രാവിലെ 10.15ന് ഇളനീർ തീർത്ഥാടന വ്രതാരംഭം. രേണുക വിശ്വനാഥൻ (ഭാരത് ആശുപത്രി) ജ്യോതിപ്രകാശനം നടത്തും. 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര (കിഴക്കൻമേഖല) കേരളകൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുല്‍ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വൈഗ ലക്ഷമി ആദ്യതാലം കൈമാറും.
വടക്കൻമേഖല കലാപരിപാടികള്‍ കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് ഉദ്ഘാടനം ചെയ്യും. 26ന് രാവിലെ 10.30ന് ഉത്സവബലി, 12.30ന് ഉത്സവബലിദർശനം, വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര ( പടിഞ്ഞാറൻ മേഖല) തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഇന്ദിര രാജപ്പൻ ആദ്യതാലം കൈമാറും. കിഴക്കൻ മേഖല കലാപരിപാടികള്‍ സാജൻ വർഗീസ് ഉദ്ഘാടനം ചെയ്യും.
27ന് രാവിലെ 10.15ന് മഹാപ്രസാദമൂട്ട് ഉത്പന്നസമർപ്പണം, 2ന് കറിക്കുവെട്ട്, കോട്ടയം ഐ.സി.എച്ച് സൂപ്രണ്ട് ഡോ.കെ.പി ജയപ്രകാശ് ഭദ്രദീപപ്രകാശനം ചെയ്യും, വൈകിട്ട് 5ന് ദേശതാലപ്പൊലി ഘോഷയാത്ര തെക്കൻമേഖല രാജു മാത്യു ഭദ്രദീപപ്രകാശനം ചെയ്യും. പടിഞ്ഞാറൻമേഖല കലാപരിപാടികള്‍ കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് വി.ജയകുമാർ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 8ന് ദീപപ്രയാണം, 9ന് ഇളനീർ തീർത്ഥാടനം, സമ്മേളന ഉദ്ഘാടനവും ഭദ്രദീപപ്രകാശനവും എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്ബർ ആശ തുഷാർ നിർവഹിക്കും. കോട്ടയം യൂണിയൻ കണ്‍വീനർ സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും.
ജോയിന്റ് കണ്‍വീനർ വി.ശശികുമാർ ഇളനീർതീർത്ഥാടന സന്ദേശം നല്‍കും. വനിതാസംഘം കോട്ടയം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ ആദ്യതാലം കൈമാറും. ടി.സി രാമാനുജം ആശംസപറയും. എം.വി ബിജു തളിയില്‍കോട്ട സ്വാഗതവും എൻ.ചന്ദ്രശേഖരൻ നന്ദിയും പറയും, 11ന് ഇളനീർതീർത്ഥാടന സമർപ്പണം, പുഷ്പാഭിഷേകം, 12ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 7ന് ഉയിർപടക്കളം. 29ന് രാവിലെ 10.30ന് ഉത്സവബലി, വൈകിട്ട് 7ന് ആചാര്യ അനുസ്മരണം, പ്രഭാഷണം,
7.30ന് സർപ്പബലി, തന്ത്രി ജിതിൻ ഗോപാലിന്റെ മുഖ്യകാർമികത്വത്തില്‍ സർപ്പപൂജയും നൂറുംപാലും, 10ന് പള്ളിവേട്ട പുറപ്പാട്, 10.30ന് പള്ളിനായാട്ട്, വൈകിട്ട് 7ന് ചെണ്ട, വയലിൻ ഫ്യൂഷൻ, 8ന് പള്ളിവേട്ട സദ്യ. 30ന് രാവിലെ 10ന് വിശേഷാല്‍ പൂജ, വൈകുന്നേരം 3ന് യാത്രാബലി, ആറാട്ട് പുറപ്പാട്, വൈകിട്ട് 6.30ന് ആറാട്ട് വിളക്ക് പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നിർവഹിക്കും, 9.30ന് ആറാട്ട്, പറയെടുപ്പ്, 10ന് ആറാട്ട് എതിരേല്‍പ്പ്, 11ന് കൊടിയിറക്ക്, വലിയകാണിക്ക, വൈകിട്ട് 7ന് മെഗാഹിറ്റ് ഗാനമേള




