video
play-sharp-fill

കോട്ടയം നഗരസഭയിലെ തട്ടിപ്പ്: പ്രതിയെ സംരക്ഷിക്കാൻ പിന്നിലാളുണ്ട് യു ഡി എഫ്: നഗരസഭയിൽ നടക്കുന്ന അഴിമതിയുടെ തെളിവ് എൽഡിഎഫ്: ബിജെപി മാർച്ച് ആഗസ്റ്റ് 13 – ന്

കോട്ടയം നഗരസഭയിലെ തട്ടിപ്പ്: പ്രതിയെ സംരക്ഷിക്കാൻ പിന്നിലാളുണ്ട് യു ഡി എഫ്: നഗരസഭയിൽ നടക്കുന്ന അഴിമതിയുടെ തെളിവ് എൽഡിഎഫ്: ബിജെപി മാർച്ച് ആഗസ്റ്റ് 13 – ന്

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം :നഗരസഭയിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മൂന്നു മുന്നണികളും സമരം നടത്തി. യുഡിഎഫ് കളക്ടറേറ്റിനു മുന്നിലും എൽഡിഎഫ്, ബിജെപി എന്നിവർ നഗരസ ഭയിലുമാണ് സമരം നടത്തിയത്.

സംരക്ഷിക്കാൻ പിന്നിൽ ചിലർ ഉണ്ടായതു കൊണ്ടാണ് ജോലി ചെയ്‌ത എല്ലായിടത്തും തട്ടിപ്പുമായി ഒരാൾ വിലസിയതെന്നു ധർണ ഉദ്ഘാടനം ചെയ്ത്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം എൽഎ പറഞ്ഞു. ഡിസിസി പ്രസിഡന്റ്റ് നാട്ടകം സുരേഷ്, ഫിലിപ് ജോസഫ്, തോമസ് കല്ലാടൻ, എസ്.രാജീവ്, എം.പി.സ്
ന്തോഷ് കുമാർ, സണ്ണി കാഞ്ഞിരം, പി.പി.മുഹമ്മദ് കുട്ടി, ഫാറുക്ക്, അൻസാരി, അനിൽ സലാം. എബി പൊന്നാട്ട്, നന്തിയോട് ബഷീർ എന്നിവർ പ്രസംഗിച്ചു.

. എൽഡിഎഫ് നടത്തിയ ധർണ സിപിഎം സംസ്‌ഥാന സമിതിയംഗം കെ. അനിൽകുമാർ : ഉദ്ഘാടനം ചെയ്‌തു. നഗരസഭയിൽ കാലങ്ങളായി നടന്നുവരുന്ന അഴിമതിയുടെ തെളിവാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നു അദ്ദേഹം ആരോപിച്ചു. കൗൺസിലർ ഷീജ അനിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണുക്കുട്ടൻ, എബി കുന്നേൽപറമ്പിൽ, എൻ.എൻ.വിനോദ്, സി.എൻ.സത്യനേശൻ, ബി.ശശികുമാർ, ജോസ് പള്ളിക്കുന്നേൽ, ബി.എസ്. പ്രസാദ്, അഭിലാഷ് തുമ്പയിൽ, ജീബി ജോൺ എന്നീവർ പ്രസംഗിച്ചു.
ബി ജെ പി ധർണ മണ്ഡലം

പ്രസിഡൻ്റ അരുൺ മൂലേടം ഉദ്ഘാടനം ചെയ്‌തു. ബിജെപി മണ്ഡലം കമ്മിറ്റി 13നു നഗരസഭ യിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നു ഭാരവാഹികൾ അറിയിച്ചു വിനു ആർ.മോഹൻ, ടി. ആർ. അനിൽകുമാർ, റീബാ വർക്കി, കെ.യു. രഘു, കെ.ശങ്കരൻ എന്നിവർ പ്രസംഗിച്ചു.