
കോട്ടയം :തലയ്‌ക്ക് വിലപറയുന്ന മണിയ്‌ക്ക് ഇനി എംഎല്‍എ പദത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ല.മണിയുടെ നിയമസഭാംഗത്വം റദ്ദാക്കാന്‍ സ്പീക്കര്‍ തയ്യാറാകണം.
രക്തദാഹിയായ എം. എം മണിയെ എത്രയും വേഗം ചങ്ങലയ്‌ക്കിട്ട് തുറുങ്കില്‍ അടയ്‌ക്കുകയോ കാപ്പാ ചുമത്തി നാടുകടത്തുയോ ചെയ്യണമെന്ന് ബിജെപി നേതാവ് എന്‍. ഹരി ആവശ്യപ്പെട്ടു.സി പി എമ്മിനെതിരെ ശബ്ദിക്കുന്നവരെ കൊലപ്പെടുത്തണമെന്ന പരസ്യമായ ആഹ്വാനമാണ് മണി നടത്തിയിരിക്കുന്നത്.
ബിജെപിയിലേക്ക് വന്ന മുന്‍ എംഎല്‍എ രാജേന്ദ്രനെ വധിക്കണമെന്ന ആഹ്വാനമാണ് മണി ഏറ്റവും ഒടുവില്‍ പുറപ്പെടുവെച്ചിരിക്കുന്നത്. വണ്‍ ടൂ ത്രീ കൊലവറി പ്രസംഗത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു പ്രഖ്യാപനം നടത്തുന്നത് പാര്‍ട്ടിയുടെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ജനാധിപത്യ രാജ്യത്ത് ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്ത മുന്‍മന്ത്രിയും എംഎല്‍എയുമായ ഒരാള്‍ ഐഎസിനെയും താലിബാനെയും ഓര്‍മ്മിപ്പിക്കുന്ന തിട്ടൂരം നല്‍കിയിരിക്കുകയാണ്.
ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്ത് ഇത്തരം കൊടും ക്രിമിനലുകളെ അധികാരപദവികളില്‍ നിലനിര്‍ത്താന്‍ അനുവദിച്ചു കൂടാ. അത് ഭരണഘടന നല്‍കുന്ന സുരക്ഷിതവും നിര്‍ഭയവുമായി താമസിക്കുന്നതിനുള്ള പൗരാവകാശത്തിന്റെ ലംഘനമാണ്.
വെടിവെച്ചും, വെട്ടിയും കുത്തിയും മൂന്ന് രാഷ്‌ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയെന്ന് നേരത്തെ പരസ്യമായി വെളിപ്പെടുത്തിയ നേതാവാണ് മണി. ഒരു മുന്‍ എംഎല്‍എയ്‌ക്കെതിരെയാണ് ഇപ്പോള്‍ കൊലവെറിപ്രസംഗം നടത്തിയിരിക്കുന്നത്.
അതിനാല്‍ മണിയെ ഇനി നിയമസഭയില്‍ കാലുകുത്താന്‍ അനുവദിക്കരുത്. അത് ഓരോ മലയാളിയുടെയും ആവശ്യമാണെന്ന് എന്‍. ഹരി പറഞ്ഞു



