
കോട്ടയം:പൊന്നമ്മ കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി ഗാന്ധിനഗർ പോലീസിന്റെ പിടിയിലായി.കോഴഞ്ചേരി സ്വദേശി തോട്ടുപാട്ട് സത്യൻ ആണ് പിടിയിലായത്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ പൊന്നമ്മ എന്ന സ്ത്രീയെ കൊന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ എസ്.ഐ ജയപ്രകാശ് , എ എസ്.ഐ ദിലീപ് വർമ്മ , എസ്.സി പി ഒ രഞ്ജിത്ത് , സി പി ഒമാരായ ശ്രീനിഷ് തങ്കപ്പൻ , അനൂപ് നിഖിൽ , കിഷോർ , വേണുഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് .
ഇയാളെ കോട്ടയം സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



