കോട്ടയം മൂലേടം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച കുറ്റവിചാരണ സദസില്‍ സർക്കാരിനെതിരേ രൂക്ഷവിമർശനം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു.

Spread the love

കോട്ടയം: തകർന്ന് ടാറിളകി യാത്ര ദുഷ്കരമായ മൂലേടം മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് സംഘടിപ്പിച്ച കുറ്റവിചാരണ സദസില്‍ സർക്കാരിനെതിരേ രൂക്ഷവിമർശനം.
വർഷങ്ങളായി തകർന്നു കിടക്കുന്ന പാലം നന്നാക്കുന്നതില്‍ കനത്ത അലംഭാവമാണ് അധികൃതർ പുലർത്തുന്നതെന്നു സമ്മേളനം കുറ്റപ്പെടുത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്‍റ് സിബി ജോണ്‍ കൈതയില്‍ അധ്യക്ഷത വഹിച്ചു. മണിപ്പുഴ ജംഗ്ഷനില്‍ നടന്ന പരിപാടിയില്‍ നിരവധി പേർ പങ്കെടുത്തു.

2014ല്‍ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നിർമിച്ച മേല്‍പ്പാലത്തില്‍ ഇതുവരെ കാര്യമായ അറ്റുകുറ്റപ്പണിയൊന്നും നടത്തിയിട്ടില്ല. ടാറിംഗ് ഇളകി പാലം മുഴുവൻ കുഴി നിറഞ്ഞസ്ഥിതിയാണ്. മൂലേടം, കടുവാക്കുളം, കൊല്ലാട് മേഖലയിലേക്കും നാട്ടകം ഗവ.ഗസ്റ്റ് ഹൗസിലേക്കുമുള്ള പ്രധാന റോഡാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗസ്റ്റ് ഹൗസിലേക്കുള്ള വിഐപികള്‍ അടക്കമുള്ളവരെ റോഡ് തകർച്ചമൂലം വളഞ്ഞു ചുറ്റിയുള്ള മറ്റു വഴികളിലൂടെയാണ് എത്തിക്കുന്നത്. അതേസമയം, കുഴികള്‍ അടയ്ക്കാനും അറ്റകുറ്റപ്പണിക്കും സർക്കാർ അനുമതി കിട്ടിയിട്ടുണ്ടെന്നും മഴ മാറിയാല്‍ ഉടനെ പണി ആരംഭിക്കുമെന്നുമാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വാദം.
[3:21 pm, 12/8/2025] [email protected]: Shared Via Malayalam Editor : http://bit.ly/mtmandroid